സിറിയയിലെ ക്രൈസ്തവരുടെ ദാരുണമായ അവസ്ഥ വിവരിച്ച് കൽദായ പുരോഹിതൻ..

സിറിയയിലെ ക്രൈസ്തവരുടെ ദാരുണമായ അവസ്ഥയെ വിവരിച്ചുകൊണ്ട് കൽദായ സഭയിലെ വൈദികനായ ഫാ. നിദൽ അബ്ദൽ മാസിഹ് തോമസ്. വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിറിയയിലെ ക്രൈസ്തവരുടെ ദാരുണമായ അവസ്ഥ അദ്ദേഹം വിവരിച്ചത്.സിറിയയിലെ ജസീര പ്രവിശ്യയിൽ നിന്ന് വലിയൊരു ശതമാനം ക്രൈസ്തവർ പലായനം ചെയ്തു കഴിഞ്ഞുവെന്നും 38 ദേവാലയങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് ഇപ്പോൾ രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

നേരത്തെ 21,000 സിറിയൻ ഓർത്തഡോക്സ് വിശ്വാസികൾ ഇവിടെ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അത് 800 ആയി കുറഞ്ഞുവെന്നും പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം തള്ളിനീക്കുന്ന സിറിയയിലെ നിസ്സഹായരായ ക്രൈസ്തവരെ സഹായിക്കണമെന്നും കർദിനാൾ അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group