വിശ്വാസം പകരുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങൾ: മാര്‍ ജോസ് പുളിക്കല്‍.

കോട്ടയം : വിശ്വാസം തലമുറകളിലേക്ക് പകരുന്ന ശ്രേഷ്ഠമായ ഇടങ്ങളാണ് കുടുംബങ്ങളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടക്കുന്ന രൂപതാ കുടുംബനവീകരണ ധ്യാനത്തിന് ആമുഖസന്ദേശo നൽകി സംസാരിക്കുകയായിരിന്നു അദ്ദേഹം.കുടുംബങ്ങളെ ദൈവസ്‌നേഹത്തിന്റെ വേദിയാക്കുന്നതിന് കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമെല്ലാം കടമയുണ്ടെന്ന് ബിഷപ്പ് പറഞ്ഞു.കൂട്ടുത്തരവാദിത്വത്തിന്റെയും കൂട്ടായ്മയുടെയും പ്രകാശനമായ കുടുംബങ്ങള്‍ക്ക് സുവിശേഷത്തിന്റെ മാതൃക തെളിമയോടെ അനേകര്‍ക്ക് കാട്ടിക്കൊടുക്കാനാകുമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

മാര്‍ യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ ആരംഭിച്ച ധ്യാനം ഡിസംബര്‍ എട്ടു വരെ വൈകുന്നേരം ആറു മുതല്‍ എട്ടു വരെ കാഞ്ഞിരപ്പള്ളി കത്തീഡ്രലില്‍ നടത്തപ്പെടും. റവ.ഡോ. ജോസഫ് കടുപ്പില്‍ ധ്യാനം നയിക്കും. സോഷ്യല്‍ മീഡിയ അപ്പോസ്തലേറ്റ്, ദര്‍ശകന്‍, നസ്രാണി യുവശക്തി, അക്കരയമ്മ എന്നീ യൂട്യൂബ് ചാനലുകളിലും എച്ച്‌സിഎന്‍, ഇടുക്കിവിഷന്‍, ന്യൂവിഷന്‍, എസിവി ഇടുക്കി, ഇടുക്കി നെറ്റ് എന്നീ ചാനലുകളിലും ധ്യാനം തത്സമയം ലഭ്യമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group