വയോധികരും കൊച്ചുമക്കളും അടങ്ങുന്ന ആറായിരത്തോളം പേരുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പാ

‘ഫൊന്താത്സിയോനെ എത്താ ഗ്രാന്തെ’ ๑ (Fondazione Età Grande) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ആറായിരത്തോളം വയോധികരും കൊച്ചുമക്കളും ഉൾപ്പെടുന്ന ആറായിരത്തോളം പേരുമായി കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർ പാപ്പാ.

നമ്മൾ കൂടുതൽ നല്ലവരും മനുഷ്യത്വമുള്ളവരുമായിത്തീരണമെങ്കിൽ ആരെയും ഒഴിവാക്കാതെ സ്നേഹത്തോടെ ഒരുമിച്ചുനിൽക്കണമെന്നും അവരോട് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

എല്ലാ പ്രായത്തിലും സ്നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നു എന്ന യാഥാർത്ഥ്യം വിചിന്തനവിഷയമാക്കിയ പാപ്പാ മുത്തശ്ശീമുത്തച്ഛന്മാരും അവരുടെ കൊച്ചുമക്കളും തമ്മിലുള്ള പരസ്പര സ്നേഹം അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. എല്ലാ തലമുറകളെയും ഒന്നിപ്പിക്കുന്ന എന്നും യുവത്വമാർന്ന വിശ്വാസം പങ്കിടാനുള്ള ആഗ്രഹത്തോടെ ഒരു ‘മുത്തച്ഛൻ’ എന്ന നിലയിലാണ് താൻ ഇക്കാര്യങ്ങൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group