പാക്കിസ്ഥാനിൽ വ്യാജ മതനിന്ദ കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞ ഹാരുൺ ഷഹസാദ് എന്ന ക്രൈസ്തവ വിശ്വാസിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടും സാധാരണ ജീവിതം നയിക്കാനാകുന്നില്ല.
പാക്കിസ്ഥാനിലെ ലാഹോർ ഹൈക്കോടതിയാണ് ഹാരുൺ ഷഹസാദിനെതിരെയുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം അദ്ദേഹം മോചിതനായെങ്കിലും തീവ്ര ഇസ്ലാം മതസ്ഥരുടെ ഭീഷണിയില്‍ ഷഹസാദിന്റെ കുടുംബം വ്യത്യസ്ത സ്ഥലങ്ങളിൽ ഒളിച്ചു താമസിക്കുകയാണിപ്പോൾ. കഴിഞ്ഞ ജൂൺ 30 – ന് ഹാരുൺ ഷഹസാദ് ഫേസ്ബുക്കിൽ ബൈബിൾ വചനം പോസ്റ്റ് ചെയ്തതാണ് ഇസ്ലാം മത വിശ്വാസികളെ പ്രകോപിപ്പിച്ചത്. തുടര്‍ച്ചയായ ഭീഷണിയെ തുടര്‍ന്ന് ഇവർ താമസിച്ചിരുന്ന പഞ്ചാബ് പ്രവിശ്യയിൽ നിന്നും നിരവധി ക്രൈസ്തവ കുടുംബങ്ങൾക്കാണ് പലായനം ചെയ്യേണ്ടി വന്നത്.ഹാരുൺ ഷഹസാദിന്റെ ചിത്രങ്ങളുൾപ്പടെ കെട്ടിച്ചമച്ച മതനിന്ദാ ആരോപണങ്ങളുമായി ഇമ്രാൻ ലതാർ എന്നൊരാളാണ് അദ്ദേഹത്തിന് വധശിക്ഷ നൽകണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് ഹാരുൺ ഷഹസാദ് ‘മോർണിങ്സ്റ്റാർ’ ദിനപ്പത്രത്തോട് പറഞ്ഞു. എന്നാൽ തനിക്ക് ജാമ്യം ലഭിച്ച വിവരം അറിഞ്ഞ അയാൾ ഗ്രാമത്തിലുള്ളവരെ തനിക്കും തന്റെ കുടുംബത്തിനെതിരെ ഇളക്കിവിടുകയും തങ്ങൾ തിരിച്ച് ഗ്രാമത്തിലേക്ക് വരുന്നത് തടഞ്ഞിരിക്കുകയാണെന്നും ഹാരുൺ ആരോപിച്ചു.
കഴിഞ്ഞ നാല് മാസമായി കോളേജ് വിദ്യാർത്ഥിനിയായ ഹാരുണിന്റെ മൂത്തമകൾക്ക് കോളേജിൽ പോകാൻ കഴിഞ്ഞിട്ടില്ല. സുരക്ഷാ ഭീഷണിയെ തുടർന്ന് താമസിക്കുന്ന സ്ഥലം മാറിക്കൊണ്ടിരിക്കുന്നതിനാൽ തന്റെ മറ്റു കുട്ടികൾക്കും വിദ്യാഭ്യാസം നടത്താൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group