ദൈവവചനം ശ്രവിച്ചും കൃപയിൽ ജീവിച്ചും ക്രിസ്തുമസിനായി ഒരുങ്ങുക : ഫ്രാൻസിസ് മാർപാപ്പാ

ക്രിസ്തുമസിനായി ഒരുങ്ങുന്ന ആഗമനകാലം, പ്രാർത്ഥനയും, പ്രായശ്ചിത്തവും, കാരുണ്യപ്രവൃത്തികളുമായി യേശുവിലേക്ക് വളരാൻ നമ്മെ ആഹ്വാനം ചെയ്യുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ശ്രദ്ധാപൂർവ്വം തിരുവചനം ശ്രവിച്ചും, ദൈവകൃപയോട് നല്ല രീതിയിൽ പ്രതികരിച്ചും ക്രിസ്തുമസിനായി ഒരുങ്ങാനും മാർപാപ്പാ ആഹ്വാനം ചെയ്തു. വിവിധ ഭാഷകളിൽ ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് യേശുവുമായുള്ള കണ്ടുമുട്ടലിനായി ഈ ആഗമനകാലത്ത് ഒരുങ്ങുവാൻ പരിശുദ്ധ പിതാവ് ഏവരെയും ക്ഷണിച്ചത്.

“പ്രാർത്ഥനയും, പ്രായശ്ചിത്തവും, കാരുണ്യപ്രവൃത്തികളുമായി, നമുക്കായി വരുന്ന കർത്താവിനെ കണ്ടുമുട്ടുവാനായി ആരാധനാക്രമപ്രകാരമുള്ള ആഗമനകാലം നമ്മെ ക്ഷണിക്കുന്നു. ശ്രദ്ധാപൂർവ്വമുള്ള ദൈവവചനശ്രവണത്തിലൂടെയും, ദൈവകൃപയോട് ഉദാരമായി പ്രതികരിച്ചും യേശുവിന്റെ ജനനം ആഘോഷിക്കാനായി നമുക്ക് ഒരുങ്ങാം” എന്നായിരുന്നു പാപ്പാ എഴുതിയത്. ആഗമനകാലം (#Advent) എന്ന ഹാഷ്‌ടാഗോടെയായിരുന്നു പാപ്പായുടെ ട്വിറ്റർ സന്ദേശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group