കാലഘട്ടത്തിന്റെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയോടെ മുന്നേറാം : മേജർ ആർച്ച് ബിഷപ്പ്

കാലഘട്ടത്തിന്റെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയോടെ മുന്നേറാൻ ആഹ്വാനം ചെയ്ത സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മേജർ അദ്ദേഹം.

2024 ഓഗസ്റ്റ് 22നു വ്യാഴാഴ്ച പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സഭാ അസംബ്ലി ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതൽ പ്രതിനിധികളായി എത്തിച്ചേർന്നവരുടെ റജിസ്ട്രേഷൻ നടന്നു. അഞ്ചുമണിക്ക് സായാഹ്‌ന പ്രാർത്ഥനയ്ക്കും ജപമാലയ്ക്കുമായി അസംബ്ലി അംഗങ്ങൾ ദൈവാലയത്തിൽ ഒരുമിച്ചുകൂടി.

അസംബ്ലി ആന്തം ആലപിച്ചശേഷം യോഗക്രമങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അസംബ്ലി കമ്മിറ്റി സെക്രട്ടറി റവ.ഫാ. ജോജി കല്ലിങ്ങൽ നൽകി. മുൻ അസംബ്ലിയുടെ റിപ്പോർട്ട് സിനഡ് സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അവതരിപ്പിച്ചു. ഏഴുമണിക്ക് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിനിധികളെ അഭിസംബോധന ചെയ്ത് ആമുഖ പ്രഭാഷണം നടത്തി. കൂട്ടായ്‌മയുടെ സ്വഭാവം മുറുകെപ്പിടിച്ച് സ്വത്വബോധത്തോടെ സഭാമാതാവിനോടുള്ള പ്രതിബദ്ധതയിൽ മുന്നേറാൻ ഈ സഭായോഗം സഹായിക്കട്ടെയെന്നു തട്ടിൽ പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

കാലഘട്ടത്തിന്റെ പ്രതിസന്ധികൾക്കിടയിലും പ്രത്യാശയോടെ നമുക്ക് മുന്നേറാം എന്ന് മേജർ ആർച്ച് ബിഷപ്പ് തന്റെ ആമുഖസന്ദേശത്തിൽ കൂട്ടിച്ചേർത്തു. കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവ് അസംബ്ലിയംഗങ്ങൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുകയും അംഗങ്ങൾ എല്ലാവരും ദൈവനാമത്തിൽ പ്രതിജ്ഞാവാചകം ഏറ്റുചൊല്ലുകയും ചെയ്തു. അത്താഴത്തിനും നിശാപ്രാർത്ഥനകൾക്കും ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്നിരിക്കുന്ന പ്രതിനിധികൾ പരസ്പരം പരിചയപ്പെട്ടു. രാത്രി പത്തുമണിയോടെ ആദ്യദിവസത്തെ പരിപാടികൾ അവസാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m