“ജീസസ് തേസ്റ്റ്സ്: ദ മിറക്കിൾ ഓഫ് ദ യൂക്കാരിസ്റ്റ്” ചിത്രം ജൂൺ മാസം തീയേറ്ററുകളിലേക്ക്

യേശുക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെ ആസ്പദമാക്കി നിർമ്മിച്ച “ജീസസ് തേസ്റ്റ്സ്: ദ മിറക്കിൾ ഓഫ് ദ യൂക്കാരിസ്റ്റ്” എന്ന ചിത്രം ജൂൺ മാസം തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഫാത്തോം ഇവൻറ്സാണ് ചിത്രത്തിൻറെ അമേരിക്കയിലെ വിതരണം നിർവഹിക്കുന്നത്. പ്രശസ്തരായ ബൈബിൾ പണ്ഡിതർ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പർശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തില്‍ നിര്‍മ്മിച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകപ്രശസ്തരായ കത്തോലിക്ക ദൈവശാസ്ത്രജ്ഞരെയും, നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തുവിന്റെ വിശുദ്ധ കുർബാനയിലെ സജീവ സാന്നിധ്യത്തെപ്പറ്റി ഒരു ചിത്രം നിർമ്മിക്കുകയെന്നത് യൂക്കാരിസ്റ്റിക് റിവൈവലിന്റെ പശ്ചാത്തലത്തിൽ സുപ്രധാനമായി തോന്നിയെന്ന് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഡീക്കൻ സ്റ്റീവ് ഗ്രേക്കോ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഈ ചിത്രം നിർമ്മിക്കാൻ പരിശുദ്ധാത്മാവാണ് തങ്ങളെ നയിച്ചത്. ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നത് മനസ്സിലാക്കുകയാണെന്നും അതിനാൽ ഈ ചിത്രം ഒരുപാട് ആളുകളുടെ ജീവിതത്തെ മാറ്റിമറിക്കും എന്നും ഗ്രേക്കോ പ്രത്യാശ പ്രകടിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m