മൂന്നാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ് അഞ്ചാം ക്ലാസിലെ പാഠം!

മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി സ്വദേശി പുത്തനങ്ങാടി കിഴക്കേതലക്കല്‍ അൻവർ – അനീസ ദമ്ബതികളുടെ മകളും കരിങ്കല്ലത്താണി ഗവ. എല്‍പി സ്കൂള്‍ വിദ്യാർഥിനിയുമായ ജാസ എഴുതിയ കൊച്ചു കവിതയാണ് കേരള പാഠാവലി പാഠത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുമ്ബോള്‍ കശ്മീരിനെക്കുറിച്ച്‌ ജസ ഡയറിയിലെഴുതിയ കൊച്ചു കവിതയാണ് ഇപ്പോള്‍ അഞ്ചാം ക്ലാസ് പാഠപുസ്തകമായ കേരള പാഠാവലിയില്‍ കശ്മീരിനെക്കുറിച്ചുള്ള പാഠത്തില്‍ ഇടം പിടിച്ചത്.

‘മഞ്ഞിൻ തൊപ്പിയിട്ട, മരത്തിന്റെ പച്ചയുടുപ്പിട്ട, അരുവികൊണ്ടരഞ്ഞാണമിട്ട, പൂക്കളാല്‍ വിരിപ്പിട്ട കാശ്മീരേ, നിന്നെ ഞാനൊന്നുമ്മവച്ചോട്ടേ? -എന്നാണ് ഈ കുഞ്ഞുമിടുക്കി എഴുതിയത്. ഈ വരികളില്‍ കശ്മീരിൻ്റെ ഒരു ചിത്രം കാണുന്നില്ലേ എന്നാണ് പാഠഭാഗത്തിൻ്റെ തുടർച്ച.

കരിങ്കല്ലത്താണി ഗവ. എല്‍പി സ്കൂളിലെ അധ്യാപകർ വിദ്യാർഥികളെക്കൊണ്ട് ഡയറി എഴുതിക്കുകയും സർഗവേദിയില്‍ അത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ജസയുടെ കുറിപ്പുകള്‍ ശ്രദ്ദനേടുകയും,നാരായണൻ മാഷുള്‍പ്പടെയുളള അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ കുറിപ്പുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടു കുറിപ്പുകള്‍ പാഠാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി കിക്കെടുത്ത അധ്യാപക ൻ്റെ കാലില്‍ നിന്ന് പന്തിന് പകരം ചെരിപ്പ് ലക്ഷ്യം കണ്ടതാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

എഴുതാൻ ഇഷ്ടമുള്ള, അതിനുള്ള കഴിവുള്ള ഈ കൊച്ചു പെണ്‍കുട്ടി നമ്മുടെ ഭാവിക്ക് വിലപ്പെട്ടതാണ്. അവളെപ്പോലെ വ്യത്യസ്ത മേഖലകളില്‍ കഴിവുകളും താല്‍പ്പര്യങ്ങളും ഉള്ള നിരവധി കുട്ടികള്‍ ഉണ്ട്, അത് കണ്ടെത്തുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m