കുടുംബ വർഷത്തിൽ കുടുംബങ്ങൾക്കായി പാലാ രൂപത.

കുടുംബ വർഷത്തിൽ കുടുംബങ്ങൾക്ക്‌ വേണ്ടിയുള്ള രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു.2000നുശേഷം വിവാഹിതരായ 5 കുട്ടികളിൽ കൂടുതലുള്ള കുടുംബാംഗങ്ങൾക്ക് ഫാമിലി അപ്പോസ്തലറ്റ് വഴി പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായവും,ഒരു കുടുംബത്തിലെ നാലാമത്തെയും തുടർന്നും ജനിക്കുന്ന കുട്ടികൾക്ക് സെന്റ് ജോസഫ് കോളേജ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പാലായിൽ സ്കോളർഷിപ്പോടെ പഠനവും, കുടുംബത്തിലെ നാലാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് മാർ സ്ലീവ മെഡിസിറ്റി പാലാ ആശുപത്രിയിൽ സൗജന്യ പ്രസവ ചികിത്സയും ലഭ്യമാക്കിയിരിക്കുകയാണ്.കുടുബ വർഷത്തിൽ കുടുംബങ്ങളുടെ ക്ഷേമത്തിനായി പാലാ രൂപത കൈ കൊണ്ട നല്ല തിരുമാനങ്ങൾക്ക് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും സഹ പ്രവർത്തകർക്കും മരിയൻ സൈന്യംത്തിൻ്റ പ്രാർത്ഥനാശംസകൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group