മാര്‍ അ​ത്ത​നാ​സി​യോ​സ് ട്രെ​യി​നി​ല്‍നി​ന്നു വീണു​ മ​രിച്ച സം​ഭ​വം: വിശദമായി അ​ന്വേ​ഷിക്കാൻ ഉത്തരവ്

കൊ​​​ച്ചി: എ​​​റ​​​​​​ണാ​​​കു​​​ളം പു​​​ല്ലേ​​​പ്പ​​​ടി ജം​​​ഗ്ഷ​​​നു സ​​​മീ​​​പം ട്രെ​​​യി​​​നി​​​ല്‍നി​​​ന്നു വീ​​​ണ് മ​​​ല​​​ങ്ക​​​ര ഓ​​​ര്‍​ത്ത​​​ഡോ​​​ക്സ് സു​​​റി​​​യാ​​​നി സ​​​ഭ ചെ​​​ങ്ങ​​​ന്നൂ​​​ര്‍ ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ന്‍ മാ​​​ര്‍ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് മ​​​ര​​​ണ​​മ​​ട​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ല്‍ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചു സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ.​ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി വിശദമായ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

2018 ഓ​​​ഗ​​​സ്റ്റ് 24ന് ​​​പു​​ല​​ർ​​ച്ചെ നാ​​​ലി​​​ന് എ​​​റ​​​ണാ​​​കു​​​ളം -അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ട്രെ​​​യി​​​നി​​​ല്‍നി​​​ന്നു വീ​​​ണാ​​​ണ് മാ​​​ര്‍ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് മ​​​രി​​ച്ച​​​ത്. പു​​​ത്ത​​​ന്‍​കു​​​രി​​​ശ് സ്വ​​​ദേ​​​ശി തോ​​​മ​​​സ് ടി.​ ​​പീ​​​റ്റ​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​ണു ന​​​ട​​​പ​​​ടി.

മാ​​​ത്യൂ​​​സ് മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ്, ഗീ​​​വ​​​ര്‍​ഗീ​​​സ് മാ​​​ര്‍ യൂ​​​ലി​​​യോ​​​സ്, മ​​​ല​​​ങ്ക​​​ര സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ഉ​​​മ്മ​​​ന്‍ എ​​​ന്നി​​​വ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണു പ​​​രാ​​​തി. എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പോ​​​ലീ​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണ​​​ത്തി​​​ന് എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു.

തു​​​ട​​​രന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ​​​യാ​​​ണ് അ​​​സ്വാ​​​ഭാ​​വി​​ക മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത​​​തെ​​ന്നും, മാ​​​ര്‍ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രേ പ​​​രാ​​​മ​​​ര്‍​ശം ന​​ട​​ത്തു​​മോ എ​​​ന്ന ഭ​​​യ​​​ത്താ​​​ൽ കൊ​​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്നും ഹ​​ർ​​ജി​​യി​​ൽ ആ​​​രോ​​പി​​ച്ചി​​രു​​ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group