കോവിഡ് ബാധിച്ച് ബിഷപ്പ് അന്തരിച്ചു …

യാംഗ്ഗോൺ :കോവിഡ് ബാധയെത്തുടർന്ന് മ്യാൻമാർ ബിഷപ്പ് അന്തരിച്ചു.ബിഷപ്പ് ജോൺ ഹാസനെ ഹഗിയായാണ് ദിവംഗതനായത്.
ബിഷപ്പിന്റെ വിയോഗത്തിൽ കാത്തലിക് കോൺഫറൻസ് ഓഫ് ബിഷപ്പ് അസോസിയേഷൻ മ്യാൻമാർ അനുശോചനം രേഖപ്പെടുത്തി.
പ്രതിസന്ധിയിലൂടെ നീങ്ങിക്കൊണ്ടിരുന്ന മ്യാൻമാറിൽ ധാർമികതയുടെ ശബ്ദമായിരുന്നു ബിഷപ്പ് ജോൺ ഹാസനെ ഹഗിയയെന്ന് അനുശോചന സന്ദേശത്തിൽ ബിഷപ്സ് കോൺഫറൻസ് രേഖപ്പെടുത്തി.ആഭ്യന്തര കലാപം രൂക്ഷമായ മ്യാൻമാറിൽ കോവിഡ് വ്യാപന നിരക്ക് ഇപ്പോൾ തീവ്രമാണ്.രണ്ടു ലക്ഷത്തിലധികം ആളുകൾക്കാണ് ഇപ്പോൾ കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ അമ്പതിനായിരത്തോളം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group