സമർപ്പിത ജീവിതസമൂഹങ്ങളിൽ നിന്നും പിരിച്ചുവിടുന്ന അംഗങ്ങൾക്ക് അതിനെതിരെ അപ്പീൽ നൽകാൻ കൂടുതൽ സമയം നൽകുന്നതിനായി ഫ്രാൻസിസ് മാർപാപ്പ കാനോൻ നിയമം ഭേദഗതി ചെയ്തു.
ഏപ്രിൽ മൂന്നിന് പുറപ്പെടുവിച്ച മോത്തു പ്രോപ്രിയോ വഴിയാണ് ലത്തീൻ സഭയുടെയും പൗരസ്ത്യ സമർപ്പിത ജീവിതത്തിൽ നിന്നും പുറത്താക്കുന്ന തീരുമാനത്തിനെതിരെ അപ്പീൽ നൽകുന്നതിന് നിലവിൽ നൽകിയിട്ടുള്ള സമയപരിധികൾ “വ്യക്തിയുടെ അവകാശങ്ങളുടെ സംരക്ഷണവുമായി യോജിക്കുന്നുവെന്ന് പറയാനാവില്ല. അപ്പീൽ നൽകുന്നതിനുള്ള നിബന്ധനകളിന്മേലുള്ള ചെറിയ നിയന്ത്രണം, തനിക്കെതിരായ ആരോപണങ്ങൾ നന്നായി വിലയിരുത്താനും കൂടുതൽ ഉചിതമായ ആശയവിനിമയ രീതികൾ ഉപയോഗിക്കാനും ബന്ധപ്പെട്ട വ്യക്തിക്ക് ഉപകരിക്കും.” മാർപാപ്പാ പറഞ്ഞു.
നിലവിൽ ലത്തീൻ നിയമത്തിൽ പത്തു ദിവസവും പൗരസ്ത്യ നിയമത്തിൽ പതിനഞ്ച് ദിവസങ്ങളുമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് പിരിച്ചുവിടൽ ഉത്തരവിന്റെ അറിയിപ്പ് ലഭിച്ച ദിവസം മുതൽ അപ്പീൽ നൽകാൻ ഒരു വ്യക്തിക്ക് 30 ദിവസത്തെ സമയം നൽകുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ലത്തീൻ കാനൻ നിയമത്തിലെ 700 ഉം പൗരസ്ത്യ കാനോൻ നിയമത്തിലെ 501 ആം നമ്പറിന്റെ രണ്ടാം ഖണ്ഡികയും ഭേദഗതി വരുത്തി.
ഈ ഭേദഗതി വഴി പിരിച്ചുവിടപ്പെട്ട വ്യക്തിയുടെ അവകാശങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കപ്പെടുമെന്നും മോത്തു പ്രോപ്രിയോയിൽ പറയുന്നു. ഭേദഗതികൾ മെയ് 7 മുതൽ പ്രാബല്യത്തിൽ വരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group