മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ സമരത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കുന്നു. കൊല്‍ക്കത്തയിലെ ആർ.ജി കർ മെഡിക്കല്‍ കോളേജിലെ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അവശ്യ സർവീസുകള്‍ ഒഴികെ ഒ.പി ഉള്‍പ്പെടെ പ്രവർത്തിക്കില്ല.

ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു.

ഇതിന്‍റെ ഭാഗമായി സർക്കാർ മെഡിക്കല്‍ കോളേജുകളില്‍ ശനിയാഴ്ച രാവിലെ 6 മുതല്‍ 24 മണിക്കൂർ പ്രതിഷേധ സമരം നടത്തും. അവശ്യ സർവീസുകള്‍ ഒഴികെ ഒ.പി ഉള്‍പ്പെടെയുള്ള മറ്റ് ദൈനംദിന പ്രവർത്തനങ്ങളില്‍ നിന്നും ഡോക്ടർമാർ വിട്ടുനില്‍ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group