മണിപ്പൂരില്‍ തകർത്ത ദൈവാലയങ്ങളും ഭവനങ്ങളും പുനര്‍നിര്‍മ്മിക്കണം : കാഞ്ഞിരപ്പള്ളി രൂപതാ മിഷന്‍ലീഗ്

കോട്ടയം : കലാപത്തെ തുടർന്ന് മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ട ദൈവാലയങ്ങളും ഭവനങ്ങളും അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മിഷന്‍ലീഗ്.

കലാപം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് രൂപതാ മിഷന്‍ലീഗ് നേതൃസംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മണിപ്പൂരിലെ കലാപത്തെയും അക്രമങ്ങളെയും സമ്മേളനം അപലപിച്ചു.
കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ലോറേഞ്ച് മേഖല സംഗമം രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ രൂപതാ വൈസ് പ്രസിഡന്റ് അനിറ്റ തെങ്ങണാകുന്നേല്‍ പ്രമേയം അവതരിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group