സൂപ്പർ ക്ലാസ് ബസുകളെ മറികടക്കരുത്: പുതിയ ഉത്തരവുമായി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: സൂപ്പർ ക്ലാസ് ബസുകളെ മറികടക്കരുതെന്ന് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി കെ.എസ്.ആർ.ടി.സി. ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ നിർദേശം.

യാത്രക്കാരില്‍ നിന്ന് നിരന്തരമായി പരാതികള്‍ ഉയർന്നതിന്റെയും മത്സരയോട്ടം കാരണം വരുമാനത്തിലുണ്ടാകുന്ന കുറവുമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി പറഞ്ഞു.

സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, മിന്നല്‍, വോള്‍വോ തുടങ്ങിയ സൂപ്പർക്ലാസ് ബസുകളെ മറ്റു കെ.എസ്.ആർ.ടി.സി ബസുകള്‍ മറികടക്കാൻ പാടില്ല. എപ്പോഴും അത്തരം ബസുകള്‍ക്ക് മുൻഗണന നല്‍കണം. ലോവർ ക്ലാസ് ബസുകള്‍ ആവശ്യാനുസരണം സൂപ്പർക്ലാസുകള്‍ക്ക് സൈഡ് നല്‍കണം. റോഡുകളിലെ അനാവശ്യ മത്സരം ഒഴിവാക്കണം. ഡ്രൈവറും, കണ്ടക്ടറും ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ജനങ്ങള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ സുരക്ഷിതമായും കൃത്യസമയത്തും എത്തിച്ചേരാൻ ഉയർന്ന ടിക്കറ്റ് നിരക്കില്‍ സൂപ്പർക്ലാസ് ബസുകളില്‍ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നു. പരിമിതമായ സ്റ്റോപ്പുകളും കുറഞ്ഞ യാത്രക്കാരും ആയതിനാല്‍ ബസുകളുടെ നിശ്ചിത ദൂരം പിന്നിടാനുള്ള സമയപരിധി താരതമ്യേന കുറവാണ്. ചില സന്ദർഭങ്ങളിലെങ്കിലും താഴ്ന്ന ക്ലാസ് ബസുകള്‍ സൈഡ് കൊടുക്കാൻ വിസമ്മതിക്കുകയും മിന്നല്‍ പോലുള്ള ഉയർന്ന ക്ലാസ് ബസുകളെ മറികടക്കുകയും ചെയ്യുന്നത് മത്സരാധിഷ്ഠിത ഡ്രൈവിംങിന് കാരണമാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയരുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group