ഭക്ഷണം പാഴാക്കരുത് മാർപാപ്പ.

ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ പാഴാക്കുന്ന ഭക്ഷണം ലോകത്തിന്‍റെ വിശപ്പകറ്റാന്‍ പര്യാപ്തമാണ്. അതല്ലെങ്കില്‍ ഭക്ഷ്യ മാലിന്യം ഭൂമിക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.

ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ ഏകദേശം മൂന്നിലൊന്ന് ഏതെങ്കിലുമൊരു തരത്തില്‍ നഷ്ടപ്പെടുകയോ പാഴായിപ്പോകുകയോ ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ലോകം ഇന്ന് ഭക്ഷണവുമായി ബന്ധപ്പെട്ട് ഹൃദയഭേദകമായ ഒരു യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. ഒരു വശത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയാല്‍ വലയുമ്പോള്‍, മറുവശത്ത്, ഭക്ഷണം പാഴാക്കുന്നതില്‍ വലിയ നിര്‍വികാരത കാണുന്നു’. ലോകമെമ്പാടുമായി ഭക്ഷണം പാഴാക്കുന്നത് അവസാനിപ്പിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m