മലയാളി വൈദികൻ താമസസ്ഥലത്ത് മരിച്ച നിലയില്‍

യുകെയില്‍ ലിവര്‍പൂളിന് സമീപം റെക്സ് ഹാം രൂപതയില്‍ സേവനം ചെയ്‍തിരുന്ന മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

വയനാട് സ്വദേശിയായ ഫാ. ഷാജി പുന്നാട്ടിൻ റെക്‌സാം രൂപതയുടെ കീഴിലുള്ള ചർച്ച് ഓഫ് ഔർ ലേഡി ഹെൽപ്പ് ഓഫ് പള്ളിയിലെ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.

അടുത്തിടെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെയിൽസിലെ വിവിധ പള്ളികളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group