സംസ്ഥാനത്ത് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലഹരി മാഫിയ പിടി മുറുക്കുന്നതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി എറണാകുളം- അങ്കമാലി അതിരൂപത രജത ജൂബിലി സമ്മേളനം കുറ്റപ്പെടുത്തി.
വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വ്യാപനം വർധിച്ചു. ദീർഘദൂര യാത്രകളും, കലാമേളകളും ലഹരി വസ്തുക്കളുടെ ഉപഭോഗത്തിന് മറയാകുന്നു. കേരളം മയക്കുമരുന്ന് മാഫിയകളുടെ ഹബ്ബായി മാറി. ലഹരിവിമുക്ത കൊച്ചിക്കായി സർക്കാരിന്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമാണ് മദ്യ, ലഹരി അമർച്ചക്കായി വേണ്ടത്. സർക്കാരിന്റെ ലഹരിവിരുദ്ധകാമ്പയിൻ ജനവഞ്ചനയാണെന്നും സമിതി കുറ്റപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group