കൊച്ചി: ഈ വര്‍ഷം മുതല്‍ ഇന്ത്യയിൽ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനത്തോടുകൂടിയ ഇ-പാസ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാൻ സാധ്യത.
ഇത്തരത്തില്‍ വിതരണം ചെയ്യുന്ന പാസ്പോര്‍ട്ടുകളില്‍ പ്രത്യേക ചിപ്പുകള്‍ ഘടിപ്പിക്കുന്നതാണ്. ഇ-പാസ്പോര്‍ട്ട് സേവാ പ്രോഗ്രാമിന്റെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇ-പാസ്പോര്‍ട്ട്.
പരീക്ഷണാടിസ്ഥാനത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, മറ്റു ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഇ-പാസ്പോര്‍ട്ട് വിതരണം ചെയ്തിരുന്നു. ഇത്തരത്തില്‍ ഇരുപതിനായിരത്തോളം ഇ-പാസ്പോര്‍ട്ടുകളാണ് വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാംഘട്ടം. ഇ-പാസ്പോര്‍ട്ട് പ്രാബല്യത്തിലാകുന്നതോടെ പാസ്പോര്‍ട്ട് തട്ടിപ്പുകള്‍ക്ക് തടയിടാനും, ഡാറ്റാ ദുരുപയോഗം കുറയ്ക്കാനും സാധിക്കും. കൂടാതെ, ഇ-പാസ്പോര്‍ട്ടില്‍ ഘടിപ്പിച്ച ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ വേഗത്തില്‍ പരിശോധിക്കാൻ സഹായിക്കും. ടാറ്റാ കണ്‍സള്‍ട്ടൻസി സര്‍വീസസിനാണ് ഇ-പാസ്പോര്‍ട്ടുകളുടെ നിര്‍മ്മാണ ചുമതലയുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group