ജൂലായ് 13 റോസാമിസ്റ്റിക്കാ മാതാവിന്റെ തിരുന്നാൾ ആണ്.

സഭയുടെ ഈ പ്രതിസന്ധിയിൽ നമ്മൾ റോസാമിസ്റ്റിക്കാ മാതാവ് എന്തിനാണ് പ്രത്യക്ഷപ്പെട്ടതെന്നു മനസിലാക്കി കൂടുതലായിമാതാവിനോട് പ്രാർത്ഥിക്കണം . ⭐ റോസാമിസ്റ്റിക്ക⭐ നിങ്ങൾ അറിയണം റോസാമിസ്റ്റിക്ക എന്ന അത്ഭുതത്തെക്കുറിച്ച്.പരിശുദ്ധ അമ്മ ഏറ്റവും അധികം അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന തിരുസ്വരൂപം ഏതാണെന്നോ?

സാത്താന്റെ മുൻപിൽ കൊടിക്കൂറകളേന്തുന്ന സൈന്യനിരപോലെ ഭയങ്കരിയാണ് ഇവൾ.
പിശാചിനെതിരെ സ്വർഗീയ സൈന്യത്തെ നയിക്കുന്ന സ്വർഗീയ രാഞ്ജിയാണ് ഇവൾ.

അശുദ്ധിക്കെതിരെ വിശുദ്ധിയുടെ കുടവിരിച്ചു തന്റെ മക്കളെ മാറോട് ചേർക്കുന്നവളാണ് ഇവൾ.
പാപത്തെ ജയിക്കാൻ പരിശുദ്ധി വിരിച്ചു വിജയം വരിച്ചവളാണ് ഇവൾ.
അതുകൊണ്ട്,
അഭിമാനത്തോടെ ഞാൻ പറയും ഞാൻ ഈ അമ്മയുടെ കുഞ്ഞാണ് എന്ന്.

1947-1976-വരെയുള്ള വർഷങ്ങളിൽ വടക്കേ ഇറ്റലിയിലെ പ്രകാശപുർണമായ മല എന്നർഥം വരുന്ന മോണ്ടികിയാരി എന്ന സ്ഥലത്ത് പിയറിന എന്ന നേഴ്സിന്
പരുശുദ്ധ കന്യക നൽകിയ ദർശനം.

”റോസ് മിസ്റ്റിക്ക” എന്നാൽ എന്ത് ? എന്നതിലേയ്ക്ക് സൂചനയും നൽകി.
അമ്മ പറഞ്ഞു. ഞാൻ യേശുവിന്റെ മൗതീക ശരീരത്തിന്റെ അമ്മയാണ്. അതായത് സഭയുടെ അമ്മയാണ്.
.

1947 മെയ് 13നാണ് അമ്മ അവൾക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
.
വയലറ്റ് ഉടുപ്പും വെളുത്ത ശിരോവസ്ത്രവുമണിഞ്ഞ് സുന്ദരിയായ ഒരു സ്ത്രീയായിട്ടാണ് അമ്മ പ്രത്യക്ഷപ്പെട്ടത്.
അമ്മ ഏറെ ദു:ഖിതയായിരുന്നു. കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റുവീണുകൊണ്ടിരുന്നു.

അവളുടെ ഹൃദയത്തിൽ മൂന്നു വലിയ വാളുകൾ തുളച്ചുകയറിയിരുന്നു.
അമ്മ പറഞ്ഞു. പ്രാർത്ഥന, ഉപവാസം, പരിത്യാഗപ്രവർത്തികൾ ഇത്രയും പറഞ്ഞശേഷം അമ്മ അപ്രത്യക്ഷയായി.
.

1947 ജൂൺ 17ന് അമ്മ 2-ാം വട്ടവും പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷപ്പെടലിൽ ഹൃദയത്തിൽ മൂന്നു വാളുകൾക്കു പകരം മൂന്ന് റോസാപൂക്കളുണ്ടായിരുന്നു.

വെള്ള, ചുവപ്പ്, സുവർണ്ണം.
ഞാൻ യേശുവിന്റെ അമ്മയാണ്, എന്ന് മാതാവ് സ്വയം വെളിപ്പെടുത്തി.
ലോകമെമ്പാടുമുള്ള വൈദികർക്കും സന്യാസിനി-സന്യാസികൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും.
അതിനുവേണ്ടി മരിയ ഭക്തിയുടെ പുതിയരൂപം ആരംഭിക്കണമെന്നും അറിയിക്കാനാണ് ദൈവം എന്നെ അയച്ചത്.

എല്ലാ മാസവും 13-ാം തിയ്യതി എന്റെ ദിനമായി കൊണ്ടാടുക. ജൂലൈ 13 റോസാ മിസ്റ്റിക്ക് ദിനമായി ആചരിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. അമ്മയുടെ ഹൃദയത്തിലെ മൂന്നു റോസാപൂക്കളുടെയും മൂന്ന് വാളുകളുടെയും അർത്ഥവും അമ്മതന്നെ പറഞ്ഞുകൊടുത്തു. ഒന്നാമത്തെ വാൾ.
ദൈവവിളികൾ നഷ്ടപ്പെടുത്തുന്ന വൈദികരെ സൂചിപ്പിക്കുന്നു., രണ്ടാമത്തെ വാൾ,
മാരക പാപത്തിൽ ജീവിക്കുന്ന സന്യാസികളെയും. മൂന്നാമത്തെ വാൾ,
യൂദാസിനെപ്പോലെ യേശുവിനെ
ഒറ്റിക്കൊടുക്കുന്ന വൈദികരെയും സൂചിപ്പിക്കുന്നു.

വെളുത്ത റോസാപ്പൂവ്,
പ്രാർത്ഥനയെയും.

ചുവന്ന റോസാപ്പൂവ്,
പാപപരിഹാരത്തെയും
.

സുവർണ്ണ റോസാപ്പൂവ്
ഉപവാസത്തെയും സൂചിപ്പിക്കുന്നു.

കൂദാശകളുടെ യോഗ്യമായ സ്വീകരണത്തെക്കുറിച്ചും പരിഹാരാജീവിതത്തെക്കുറിച്ചുമുള്ള സന്ദേശങ്ങൾ ആണ് മാതാവ് പിയറീനായ്ക്കു നൽകിയത്.
1966 ഏപ്രിൽ 17ന് മോന്തിച്ചിയറിയുടെ ഒരു ഭാഗമായ ഫോണ്ടെനല്ലായിലും പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണവും ഇടപെടലുകളും ഉണ്ടായി.

ലോകത്തിൽ വർധിച്ചു വരുന്ന പാപങ്ങൾക്ക് പരിഹാരമായി വിശ്വാസികൾ കൂടുതൽ പ്രാർത്ഥനയും, പ്രായശ്ചിത്തവും, പരിത്യാഗ പ്രവർത്തികളുമടങ്ങുന്ന ജീവിതം നായിക്കണമെന്നുള്ളതാണ് റോസമിസ്റ്റിക്ക മാതാവിന്റെ സന്ദേശത്തിന്റെ കാതൽ.

പ്രിയ സഹോദരങ്ങളെ, ലോകത്ത് ഏറ്റവും രക്തക്കണ്ണുനീർ ഒഴുകുന്ന അത്ഭുത സംഭവങ്ങൾ കൂടുതലും റോസാ മിസ്റ്റിക്ക മാതാവിന്റെ സ്വരൂപത്തിൽ നിന്നോ ചിത്രത്തിൽ നിന്നോ ആണ് കാണുന്നത്.
നമുക്ക് ഈ കൂട്ടായ്മയിൽ ഉള്ളവർ പരിശുദ്ധ അമ്മയുടെ ആഗ്രഹം അനുസരിച്ചു ഒരു വിശുദ്ധ ജീവിതം നയിക്കാനുള്ള തീരുമാനത്തിൽ 13 ദിന പ്രാർത്ഥനയിൽ പങ്ക് ചേരാം.
എല്ലാ ദിവസവും ഒരേ പ്രാർത്ഥന തന്നെയാണ് ചൊല്ലേണ്ടത്. അതുകൊണ്ട് ദിവസവും ഇത് ഇടണ്ട കാര്യം ഇല്ലല്ലോ.
ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group