റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി ഡൽഹി-എൻസിആർ മേഖലയിൽ ഭൂചലനം.
രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹി-എൻസിആറിൽ ഭൂചലനം അനുഭവപ്പെടുന്നത്. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group