വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ (വെഫി) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എജ്യൂസൈന്‍ കരിയര്‍ എക്സ്പോ മെയ് 24 (വെള്ളി)ന് ആരംഭിക്കും.
കൊച്ചി ഇടപ്പള്ളിയിലെ അല്‍ അമീന്‍ പബ്ലിക് സ്‌കൂളിലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി നടക്കുന്നത്. പഠനം, കരിയര്‍ എന്നിവയെക്കുറിച്ചുള്ള സ്റ്റാളുകള്‍, പേഴ്‌സണല്‍ കൗണ്‍സിലിംഗ്, പഠന ക്ലാസ്, ചര്‍ച്ച, സെമിനാര്‍, സിമ്ബോസിയം തുടങ്ങിയ വിവിധ സെഷനുകള്‍ എജ്യൂസൈനില്‍ ക്രമീകരിച്ചിട്ടുണ്ട്.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇരുന്നൂറിലധികം കരിയര്‍ കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി ഓരോ വിദ്യാര്‍ത്ഥിക്കും അവരവരുടെ കരിയര്‍ പ്ലാന്‍ ചെയ്യാനുള്ള പേഴ്‌സണല്‍ മെന്ററിംഗ് സേവനം എജ്യൂസൈനില്‍ സജ്ജമാക്കിയിട്ടുണ്ട്. വെഫിയുടെ കരിയര്‍ കൗണ്‍സിലിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ കൗണ്‍സിലര്‍മാരാണ് മെന്ററിംഗിന് നേതൃത്വം നല്‍കുന്നത്. ഇതോടൊപ്പം സയന്‍സ്, ടെക്നോളജി, മെഡിസിന്‍, ആര്‍ട്സ്, ലോ, കോമേഴ്സ് തുടങ്ങിയ മേഖലകളിലെ വ്യത്യസ്ത കോഴ്സുകള്‍, രാജ്യത്തെ പ്രീമിയര്‍ സ്ഥാപനങ്ങള്‍, ടെക്നിക്കല്‍ വിദ്യാഭ്യാസം, സംരംഭകത്വം, ഭാഷാ പഠനം, മീഡിയ സ്റ്റഡീസ്, ഓണ്‍ലൈന്‍ കോഴ്സുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ഫെലോഷിപ്പുകള്‍, വിദേശ യൂണിവേഴ്സിറ്റികള്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, ഷോര്‍ട്ട് ടേം കോഴ്സുകള്‍, അപ്സ്‌കില്ലിങ് തുടങ്ങിയ എണ്‍പതോളം മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന സ്റ്റാളുകള്‍ എജ്യൂസൈനില്‍ ഉണ്ടായിരിക്കും. ഓരോ സ്റ്റാളിലും അതത് മേഖലയിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ, വിദേശ യൂണിവേഴ്സിറ്റി പ്രതിനിധികള്‍, കേന്ദ്ര സര്‍വകലാശാലാ ഫാക്കല്‍റ്റികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍ തുടങ്ങി പഠനമേഖലയിലെ പ്രഗത്ഭര്‍ എക്സ്പോയില്‍ സംബന്ധിക്കും. വ്യത്യസ്ത ബഹുരാഷ്ട്ര കമ്ബനികളുടെ പ്രതിനിധികളുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനും എക്സ്പോയില്‍ അവസരമുണ്ടാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group