നിങ്ങൾക്കറിയാമോ സിനിമയിലെ സ്ലോ മോഷൻ രംഗങ്ങൾക്ക് പിന്നിലെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് ഒരു വൈദികനാണെന്ന്

    ആധുനിക ലോകം പരിഹാസത്തോടെയും പുച്ഛത്തോടെയും നോക്കുന്ന ക്രൈസ്തവ പുരോഹിതർ, ലോകത്തിന് നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തത്തിലും, സാമൂഹിക സാംസ്കാരിക പുരോഗതിയിലും, ക്രൈസ്തവ പുരോഹിതർ നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അതുകൊണ്ടുതന്നെ സിനിമയിലെ സ്ലോ മോഷൻ രംഗങ്ങൾക്ക് പിന്നിലെ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്
    ഓസ്ട്രിയക്കാരനായ ഒരു കത്തോലിക്ക വൈദികനാണ് എന്നു പറഞ്ഞാൽ അതിശയിക്കേണ്ട കാര്യമില്ല. 1868ൽ ഓസ്ട്രിയയിലെ സ്റ്റൈറിയയിൽ ജനിച്ച ഒരു കത്തോലിക്ക പുരോഹിതനും ഭൗതികശാസ്ത്രജ്ഞനും സിനിമാ പ്രേമിയുമായിരുന്ന ഫാ. ഓഗസറ്റ് മസ്ഗറാണത്.

    ദൈവശാസ്ത്ര ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1890ൽ വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് ഗ്രേസിൽ ഗണിതം, ഭൗതികശാസ്ത്രം, ചിത്രരചന എന്നിവ പഠിക്കുകയും, 1899ൽ പ്രൊഫസറാവുകയും ചെയ്തു. ഒരു മിറർ ചെയ്ത ഡ്രം സിൻക്രാണസിംഗ് മെക്കാനിസമായി ഉപയോഗിച്ചാണ് അദ്ദേഹം സ്ലോ മോഷൻ ടെക്നിക് കണ്ടുപിടിച്ചത്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group