കേരളത്തിൽ ക്രൈസ്തവരെ അവഗണിച്ച കമ്മ്യൂണിസ്റ്റ് സർക്കാരിനുള്ള താക്കീതാണ് തെരഞ്ഞെടുപ്പ് ഫലം : സീറോ മലബാർ സഭാ അത്മായ ഫോറം

ലോക് സഭ തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ ക്രൈസ്തവരെ അവഗണിച്ച കമ്മ്യൂണിസ്റ്റ് സർക്കാരിനുള്ള താക്കീതാണെന്ന് സീറോ മലബാർ സഭാ അത്മായ ഫോറം.

ശക്തമായി പ്രതികരിക്കാനും ഏതു കൊലകൊമ്പന്റെയും നേർക്കുനിന്ന് പ്രതിഷേധിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും കഴിയുന്ന വിധത്തിലേക്ക് ഇന്ന് ക്രൈസ്തവ സമൂഹം മാറിയെന്നതിന്റെ തെളിവാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്നും ക്രൈസ്തവ സമൂഹത്തോടുള്ള കേരളത്തിലെ ഭരണകർത്താക്കളുടെ അവഗണനയ്ക്കുള്ള തിരിച്ചടികൂടിയാണ് ഇതെന്നും അത്മായ ഫോറം സമിതി ചൂണ്ടിക്കാട്ടി.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാത്തതും വിദ്യാഭ്യാസ – സാമൂഹ്യ സാമ്പത്തിക മേഖലകളിൽ ക്രൈസ്തവ വിഭാഗങ്ങൾക്ക് നേരെയുള്ള വിവേചനങ്ങളും ക്രൈസ്തവർക്കെതിരെ രാഷ്ട്രീയ നേതൃത്വങ്ങളുടെ അറിവോടെ നടക്കുന്ന ഭരണഘടനാവിരുദ്ധമായ നീക്കങ്ങളും നിയമവിരുദ്ധ ഇടപെടലുകളും മലയോരമേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണികളും റബർ കർഷകർക്കുനേരെയുള്ള അവഗണനകളും ക്രൈസ്തവർക്കായുള്ള ആനുകൂല്യങ്ങൾ പോലും പലരും തട്ടിയെടുക്കുമ്പോൾ
സർക്കാർ സംവിധാനങ്ങൾ പുലർത്തിയ മൗനവും തീരദേശങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയും കൊണ്ടാണ് ഇടതുകക്ഷികൾ
ദയനീയ പരാജയം നേരിട്ടത്. കൂടാതെ ക്ഷേമപെൻഷൻ മുടക്കം, സപ്ലൈകോ തകർച്ച, അഴിമതി ആരോപണങ്ങൾ, കരുവന്നൂർ ഉൾപ്പെടെ കേരളത്തിലെ സഹകരണ രംഗത്തെ അവിഹിത ഇടപെടലുകൾ, ശമ്പളമുടക്കം, കെ.എസ്.ആർ.ടി.സി തകർച്ച എന്നിവയെല്ലാം സർക്കാരിനെതിരായ വിധിയെഴുത്തിന് കാരണമായിട്ടുണ്ടെന്നും സമിതി ചൂണ്ടികാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m