ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് ഫലം : കെസിബിസി

ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പിൽ പറഞ്ഞു.

ഓരോ മണ്ഡലത്തിലെയും ജനങ്ങളുടെ വികാരമാണ് അതാതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം ഉയർത്തിക്കാണിക്കുന്നു. വർഗീയ ധ്രുവീകരണങ്ങൾക്കോ വെറുപ്പിന്റെ പ്രബോധനങ്ങൾക്കോ സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരിൽ
വേർതിരിവുണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ഈ രാജ്യം മഹത്തായ സംസ്‌കാരത്തിൽ എല്ലാവരേയും ചേർത്തുപിടിക്കുന്ന രാജ്യമാണ്. എല്ലാവരും ഒത്തൊരുമയോടെ ഈ സംസ്കാരത്തെ ശക്തിപ്പെടുത്തണം. നാം വളരണം, ഒരു രാജ്യമായി. രാജ്യം ഒരു കാരണവശാലും വിഭജിതമാകരുത് എന്ന ബോധ്യം ഇന്ത്യൻ പൗരന്മാർക്ക് ഉണ്ട് എന്നതും തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികൾക്കും കേരള കത്തോലിക്കാസഭയുടെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നുവെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m