April 13: വിശുദ്ധ മാര്‍ട്ടിന്‍ പാപ്പാ.

പ്രഭു കുടുംബത്തിലായിരുന്നു വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്.
ഏകദൈവവിശ്വാസ പ്രബോധനങ്ങളിലുള്ള അഗാധമായ അറിവും, മാര്‍ട്ടിനെ മാര്‍പാപ്പ പദവിയിലേക്കുയര്‍ത്തി. അങ്ങിനെ 649 ജൂലൈ 5ന് വിശുദ്ധന്‍ പാപ്പായായി അഭിഷിക്തനായി. എന്നാല്‍ തികച്ചും സ്വതന്ത്രമായ ഈ പ്രവര്‍ത്തി ചക്രവര്‍ത്തിയെ പ്രകോപിപ്പിക്കുകയും അദ്ദേഹം വിശുദ്ധനെ മാര്‍ട്ടിനെ ഔദ്യോഗിക പാപ്പായായി അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. ഒരു ഉറച്ച പാരമ്പര്യവാദിയായിരുന്ന മാര്‍ട്ടിന്‍, പാപ്പായായ ഉടന്‍ തന്നെ ഒരു സിനഡ് വിളിച്ച് കൂട്ടി, ഇതില്‍ ഏതാണ്ട് 105-ഓളം പാശ്ചാത്യ മെത്രാന്‍മാര്‍ പങ്കെടുത്തു. ഈ സിനഡില്‍ ഏക ദൈവ വിശ്വാസത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുകയും, ചക്രവര്‍ത്തിയുടെ രീതികളെ പഠിക്കുകയും ചെയ്തു. ഒരു മാസമായപ്പോഴേക്കും സിനഡ് അതിന്റെ അവസാനത്തിലെത്തി. ഈ സിനഡില്‍ മതവിരുദ്ധവാദങ്ങളെ എതിര്‍ക്കുവാനും, അപ്പസ്തോലന്‍മാരുടെ സത്യപ്രബോധനങ്ങളെ നിരോധിക്കുന്ന കോണ്‍സ്റ്റാന്‍സ് ചക്രവര്‍ത്തിയുടെ പ്രവര്‍ത്തനങ്ങളെ നിന്ദിക്കുവാനും തീരുമാനമായി.

ചക്രവര്‍ത്തിയെ തണുപ്പിക്കുന്നതിനായി, വിശുദ്ധന്‍ തിരുസഭയുടെ ഏകീകരണത്തിനായുള്ള നല്ല തീരുമാനങ്ങളെ അംഗീകരിച്ചു.
655 സെപ്റ്റബര്‍ 16ന് അതിശക്തമായ ശൈത്യവും പട്ടിണിയും മൂലം മാര്‍ട്ടിന്‍ പാപ്പാ കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. ദൈവഭക്തനായിരുന്ന മാര്‍ട്ടിന്‍ തന്റെ ജീവിതകാലത്ത് നിരവധി അവഹേളനങ്ങള്‍ക്ക് പാത്രമായിട്ടുണ്ടെങ്കിലും പിന്നീട് ഒരു രക്തസാക്ഷിയായി ബഹുമാനിക്കപ്പെട്ടു.

ഇതര വിശുദ്ധര്‍

1.സ്കോട്ട്ലന്‍റിലെ ബിഷപ്പായ ഗ്വിനോക്ക്

  1. വെര്‍ഗമോസിലെ കാര്‍പ്പുസ്, പപ്പീലൂസ്, അഗത്തോനിക്കാ, അഗത്താഡോരൂസ്

3.ഔവേണിലെ മാര്‍സിയൂസ്

  1. റോമയിലെ ജെസ്റ്റിന്‍
  2. വെയില്‍സിലെ കാരഡോക്ക്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group