കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ‘ഊർജ്ജ 2024’ നടത്തപ്പെട്ടു

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കായികമേള ‘ഊർജ്ജ 2024’ ഭാഗമായുള്ള അത്ലറ്റിക് മത്സരങ്ങൾ കൽപ്പറ്റ മുണ്ടേരി വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെട്ടു.

വയനാട് ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് ദീപശിഖ ഏറ്റു വാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ച‌ടങ്ങിൽ രൂപത പ്രസിഡൻ്റ് ജിഷിൻ മുണ്ടക്കാത്തടത്തിൽ അധ്യക്ഷത വഹിച്ചു.

ആവേശകരമായ അത്ലറ്റിക്സ് മീറ്റിൽ തരിയോട് മേഖല ഒന്നാം സ്ഥാനവും, മുള്ളൻകൊല്ലി മേഖല രണ്ടാം സ്ഥാനവും നടവയൽ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായിക മേളയിൽ യുവാക്കളുടെ വിഭാഗത്തിൽ തരിയോട് മേഖലയിലെ തോമാസ് കാരക്കാട്ട്, യുവതികളുടെ വിഭാഗത്തിൽ നടവയൽ മേഖലയിലെ അനഘ ചാത്തംകണ്ടത്തിൽ, എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m