നന്ദി പറഞ്ഞ് ബിഷപ്പ് മാരി ഇമ്മാനുവേൽ

തനിക്കു നേരെ നടന്ന ആക്രമണത്തിന് ശേഷം അസീറിയൻ ബിഷപ്പ് ബിഷപ്പ് മാരി ഇമ്മാനുവേൽ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി.

ആക്രമണത്തിന് ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഷപ്പ് ഡിസ്ചാർജ് ആയ ശേഷം രാത്രി നടന്ന വിശുദ്ധ കുർബാനയിൽ ആണ് വിശ്വാസികളെ അഭിസംബോധന ചെയ്തത്.

വിശുദ്ധ കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ തനിക്കായി പ്രാർത്ഥിച്ചവർക്കു ബിഷപ്പ് പ്രത്യേകം നന്ദി പറഞ്ഞു. “രണ്ടാഴ്ച മുൻപ് ഈ പ്രവർത്തി ചെയ്ത യുവാവേ നിന്നോട് ഞാൻ പറയുന്നു: നീ എന്റെ മകനാണ്, നീ എപ്പോഴും എന്റെ മകനായിരിക്കും. ഞാൻ എപ്പോഴും നിങ്ങൾക്കായി പ്രാർത്ഥിക്കും. ഞാൻ നിങ്ങൾക്ക് ഏറ്റവും മികച്ചതല്ലാതെ മറ്റൊന്നും ആശംസിക്കില്ല. ഞാൻ നിങ്ങളോട് ക്ഷമിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ എപ്പോഴും നിങ്ങൾക്കായി പ്രാർത്ഥിക്കും.” തന്നെ ആക്രമിച്ച വ്യക്തിയോട് ക്ഷമിച്ചു കൊണ്ട് ബിഷപ്പ് പറഞ്ഞു. തുടർന്ന് ഓരോ മനുഷ്യനും അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും അവകാശമുണ്ടെന്നും അദ്ദേഹം കുടിചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m