വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂടു കൂടുമെന്ന് മുന്നറിയിപ്പ്

കൊച്ചി : കാ​​ല​​വ​​ര്‍ഷം ദു​​ര്‍ബ​​ല​​മാ​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂ​​ട് കൂടുമെന്ന് മുന്നറിയിപ്പ്​​.

ചി​​ങ്ങ​​ത്തി​​ല്‍ ഇ​​ത്ര​​യും ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത് സ​​മീ​​പ​​കാ​​ല​​ത്ത് ഇ​​താ​​ദ്യമാണ്. ഇ​​ക്കു​​റി ക​​ര്‍ക്ക​​ട​​ക​​ത്തി​​ല്‍ മ​​ഴ വി​​ട്ടു​​നി​​ന്ന​​തോ​​ടെ സം​​സ്ഥാ​​ന​​ത്ത് ചൂ​​ട് കൂ​​ടി​​ത്തു​​ട​​ങ്ങി​​യി​​രു​​ന്നു.

വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും സം​​സ്ഥാ​​ന​​ത്ത് സാ​​ധാ​​ര​​ണ​​യെ​​ക്കാ​​ള്‍ ചൂ​​ട് കൂ​​ടുമെ​​ന്നാണ് കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പു ന​​ല്‍കു​​ന്നത്. ഇ​​താ​​ദ്യ​​മാ​​ണ് കാ​​ല​​വ​​ര്‍ഷ സീ​​സ​​ണി​​ല്‍ ചൂ​​ടു കൂ​​ടു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍കു​​ന്ന​​ത്. രാ​​വി​​ലെ മ​​ഞ്ഞും ഉ​​ണ്ടാ​​കും. കേര​ള​ത്തി​ല്‍ മി​ക്ക​യി​ട​ത്തും 35 ഡി​ഗ്രി സെ​ല്‍​ഷ​സി​നും 38 നും ​ഇ​ട​യി​ലാ​ണ് ചൂ​ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സം​​സ്ഥാ​​ന​​ത്ത് അ​​ടു​​ത്ത ഒ​​രാ​​ഴ്ച ഏ​​താ​​ണ്ട് വ​​ര​​ണ്ട കാ​​ലാ​​വ​​സ്ഥ​​യാ​​യി​​രി​​ക്കു​​മെ​​ന്നും വി​​ദ​​ഗ്ധ​​ര്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്നു. നേ​​ര​​ത്തെ ല​​ഭി​​ച്ചി​​രു​​ന്ന ഒ​​റ്റ​​പ്പെ​​ട്ട മ​​ഴ​​യും ഇ​​നി ഇ​​ല്ലാ​​താ​​കും. ഈ ​​മാ​​സം അ​​വ​​സാ​​നം വ​​രെ ഇ​​തേ കാ​​ലാ​​വ​​സ്ഥ തു​​ട​​രാ​​നാ​​ണ് സാ​​ധ്യ​​ത. അ​​തേ​​സ​​മ​​യം പ​​ക​​ല്‍ സ​​മ​​യ​​ത്ത് ചൂ​​ട് ഉ​​യ​​രു​​ന്ന​​തി​​നൊ​​പ്പം രാ​​ത്രി താ​​പ​​നി​​ല​​യും കൂ​​ടു​​ന്നു​​ണ്ട്.

എ​​ല്‍നി​​നോ പ്ര​​തി​​ഭാ​​സം കാ​​ല​​വ​​ര്‍ഷ​​ത്തി​​ന്‍റെ ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ സ​​ജീ​​വ​​മാ​​കു​​ന്ന​​താ​​ണ് മ​​ഴ കു​​റ​​യാ​​ന്‍ ഇ​​ട​​യാ​​ക്കു​​ന്ന​​തെ​​ന്നാ​​ണ് നി​​രീ​​ക്ഷ​​ണം.

വ​​ട​​ക്കു-കി​​ഴ​​ക്ക​​ന്‍ മ​​ണ്‍സൂ​​ണ്‍ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന തു​​ലാ​​വ​​ര്‍ഷം ല​​ഭി​​ക്കു​​മെ​​ങ്കി​​ലും കേ​​ര​​ള​​ത്തി​​ലെ മ​​ഴ​​ക്കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ന്‍ പ​​ര്യാ​​പ്ത​​മാ​​കി​​ല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group