കുട്ടികളിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യo

ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോൺ അത്യാവശ്യ ഘടകമായി മാറിക്കഴിഞ്ഞു.

മൊബൈല്‍ ഫോണ്‍ ഇല്ലാതെ ജീവിക്കാൻ പറ്റില്ലായെന്ന അവസ്ഥയിലേക്ക് നമ്മുടെ ലോകം മാറിക്കഴിഞ്ഞു.

പണ്ടുകാലത്ത് വീട്ടിലെ മുതിര്‍ന്ന ആള്‍ക്കാര്‍ കുട്ടികള്‍ക്ക് കഥകളോ പാട്ടുകളൊക്കെ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. ഇന്ന് അതിന് പകരം കഥകളും പാട്ടുകളും ഒക്കെ യൂട്യൂബില്‍ അല്ലെങ്കില്‍ മറ്റു ആപ്ലിക്കേഷൻ വഴിയോ കാണിച്ചു കൊടുക്കുന്ന അവസ്ഥയാണ്. ഇന്ന് പ്രാര്‍ത്ഥനാ സമയത്ത് പോലും ടിവിയിലോ മൊബൈലിലോ പ്രാര്‍ത്ഥന ഗീതങ്ങളും ഭക്തിഗാനങ്ങളും ഇടാറാണ് പതിവ്. കുട്ടികള്‍ ഒന്ന് കരഞ്ഞാല്‍ അല്ലെങ്കില്‍ വാശിപിടിച്ചാല്‍ മൊബൈല്‍ ഓണാക്കി കൊടുക്കുന്ന ന്യൂജൻ രക്ഷകര്‍ത്താക്കളുടെയും അപ്പൂപ്പൻ അമ്മുമ്മമാരുടെയും ലോകത്താണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം മയക്കുമരുന്നിനേക്കാള്‍ മാരകമാണെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുള്ളത്. മൊബൈല്‍ മാത്രമല്ല ടാബ്, ടിവി, ലാപ്ടോപ്പ് തുടങ്ങിയവയും അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗത്തിലും നിയന്ത്രണം വയ്ക്കേണ്ടത് അത്യാവശ്യമാണ്.

മൊബൈല്‍ ഉപയോഗം കൊണ്ട് കുട്ടികളില്‍ ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ തലയോട്ടി വളരെ കട്ടി കുറഞ്ഞതാണ്. മൊബൈല്‍ ഫോണിന്റെ റേഡിയേഷൻ കാരണം അവയ്ക്ക് തകരാര്‍ ഉണ്ടാവുകയും മുഴകള്‍ അല്ലെങ്കില്‍ ട്യൂമര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുതിര്‍ന്നവരെക്കാള്‍ 60% കൂടുതലായി റേഡിയേഷൻ കുട്ടികളെ ദോഷമായി ബാധിക്കുന്നു എന്നാണ് കണ്ടെത്തല്‍. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് ഉത്തമം. എന്റെ കുട്ടി വളരെ വികൃതിയാണെന്ന് പല മാതാക്കളും പരാതി പറയാറുണ്ട്. പക്ഷേ ഇതിന്റെ പൂര്‍ണ ഉത്തരവാദി രക്ഷകര്‍ത്താക്കളാണ്. കാരണം അമിതമായി മൊബൈല്‍ ഉപയോഗിക്കാറുള്ള കുട്ടികളില്‍ ഉണ്ടാകുന്ന ഒരു അവസ്ഥക്കാണ് ഹൈപ്പര്‍ ആക്ടിവിറ്റി എന്ന് പറയുന്നത്. ഒരിടത്തും അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ. മൊബൈലിന്റെ അമിത ഉപയോഗമാണ് ഇതിന്റെ കാരണം. കുട്ടികളുടെ ബുദ്ധിവികാസത്തിന് ഏറ്റവും നല്ലത് കായികപരമായ കളികളാണ്. കുഞ്ഞുകുട്ടികളാണെങ്കില്‍ അവര്‍ക്ക് അനുയോജ്യമായ കളികളാണ്. ഇന്നത്തെ കുട്ടികള്‍ മൊബൈലിന്റെ നിരന്തരമായ ഉപയോഗം കാരണം സ്കൂള്‍ കഴിഞ്ഞാല്‍ ഇല്ലെങ്കില്‍ ഒരു അവധി ദിവസം വന്നാല്‍ വീട്ടില്‍ ചടഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഇത് അവരില്‍ പൊണ്ണത്തടിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍ക്ക് സമൂഹവും ആയിട്ടുള്ള ബന്ധം തന്നെ ഇല്ലാതാകുന്നു. കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിന് ഇത് തടസ്സം ഉണ്ടാക്കുന്നു.അമിതമായി മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുതലായി കാണപ്പെടുന്നതായി പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം കുട്ടികള്‍ ഭാവനാപരമായ കഴിവുകളും കുറവായിരിക്കും. ഇവര്‍ക്ക് കാഴ്ചയാണ് മനസ്സില്‍ പതിയുന്നത്.അമിതമായി മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളിൽ പിടിവാശി, അമിതമായ ദേഷ്യം, നിയന്ത്രിക്കാൻ പറ്റാത്ത സങ്കടം എന്നിവ കണ്ടുവരുന്നു. ഇത്തരം കുട്ടികള്‍ക്ക് അധ്യാപകരുടെയോ, രക്ഷകര്‍ത്താക്കളുടെയോ, അല്ലെങ്കില്‍ സുഹൃത്തുക്കളുടെയോ ചെറിയ കുറ്റപ്പെടുത്തലുകളോ കളിയാക്കലുകളോ പോലും താങ്ങാൻ പറ്റാത്തതായി വരുന്നു.ഇത്തരം കുട്ടികള്‍ക്ക് ശ്രദ്ധ വളരെ കുറവായിരിക്കും. കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുന്നതായും പഠന വിഷയങ്ങള്‍ ഒന്നും മനസ്സിലാകാതെ വരുന്നതായും, പഠനത്തില്‍ പിന്നോട്ട് പോകുന്നതായും കണ്ടുവരുന്നു.
അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം കാരണം രാത്രികാലങ്ങളില്‍ ഉറങ്ങേണ്ട സമയത്ത് പോലും പല കുട്ടികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ഇത് ചിലപ്പോള്‍ ഒരു ഗെയിം കളിക്കുമ്ബോള്‍ അതില്‍ മുഴുകി പോകുന്നത് കൊണ്ടോ, അതില്‍ മുന്നിലെത്താൻ ഉള്ള വ്യഗ്രത കൊണ്ടോ പലതും ആകാം. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്.കുട്ടികളുടെ അമിതമായ ഇൻറര്‍നെറ്റ് ഉപയോഗം കാരണം, യുട്യൂബ് വീഡിയോസ് അല്ലെങ്കില്‍ അതുപോലുള്ള മറ്റു പ്ലാറ്റ്ഫോമില്‍ നിന്നുള്ള വീഡിയോസിന്റെ അമിതമായ ഇൻഫ്ലുവെൻസ് കാരണം കുട്ടികള്‍ കള്ളത്തരങ്ങള്‍ കാണിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
വീട്ടില്‍ ഒരു അതിഥി വന്നാല്‍ പോലും ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റു അവരെ ഒന്ന് നോക്കാൻ പോലും ഇന്ന് ഇവര്‍ക്ക് സമയമില്ല. ഇവര്‍ അത്രത്തോളം മൊബൈലിന്റെ ലോകത്ത് അടിമപ്പെട്ടിരിക്കുന്നു. മൊബൈല്‍ ഉപയോഗത്തിന്റെ നിയന്ത്രണത്തിലൂടെ ബന്ധങ്ങളുടെ വിലയറിഞ്ഞ്, മനുഷ്യരെ തിരിച്ചറിയുന്ന ഒരു സാമൂഹ്യജീവിയായി നമ്മുടെ മക്കളും വളരട്ടെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group