ഫ്രാൻസിലെ കത്തോലിക്ക സ്കൂളുകൾക്ക് പൂർണ പിന്തുണ ഉറപ്പാക്കും വിദ്യാഭ്യാസ സമിതി അധ്യക്ഷൻ

ഫ്രാൻസ്: സാമുവൽ പാറ്റിയുടെ കൊലപാതകത്തിനു പിന്നാലെ, ഫ്രാൻസിലെ  കത്തോലിക്കാ സ്കൂളുകൾക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫ്രഞ്ച് ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച്.  ഫ്രാൻസിലെ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള വിദ്യാലയത്തിൽ അധ്യാപകനായിരുന്ന സാമുവൽ പറ്റിയെ ഇസ്ലാമിക തീവ്രവാദിയായ യുവാവ് കൊലപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാഭ്യാസത്തെ പരിഭോഷിപ്പിക്കുന്നതിൽ കത്തോലിക്ക വിദ്യാലയങ്ങളുടെ സേവനം സുപ്രധാനമാണെന്നും ആർച്ച് ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച് ഓർമിപ്പിച്ചു.

കത്തോലിക്ക വിശ്വാസത്തോടുള്ള അവഹേളനവും കടന്നുകയറ്റവും കൂടിവരുന്ന സാഹചര്യത്തിൽ നിരവധിയായ പ്രതിഷേധങ്ങൾ ക്രൈസ്‌തവ സംഘടനകളുടെ നേത്ര്ത്വത്തിൽ ഫ്രാൻ‌സിൽ അരങ്ങേറിയിരുന്നു. കത്തോലിക്ക സ്കൂളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്നും വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസത്തിനും ഇതുവരെ ഭദ്രമായ ഒരു അടിത്തറ നൽകിയത് ക്രൈസ്‌തവരുടെ കീഴിലുള്ള സംഘടനകളാണെന്നും വിദ്യാഭ്യാസ സമിതിയുടെ അധ്യക്ഷനായ  ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച് അഭിപ്രായപ്പെട്ടു.

ഇസ്ലാമിക പ്രവാചകനായ മുഹമ്മദിന്റെ ചിത്രം വിദ്യാർത്ഥികളെ കാണിച്ചു എന്നാരോപിച്ചായിരുന്നു അബ്ദുള്ള അൻസൊറോവ് എന്ന മതതീവ്രവാദി സാമുവൽ പാറ്റിയെ നടുറോഡിൽ കൊലപ്പെടുത്തിയത്. 2016 -ൽ  ഇതിനോട് സമാനമായ സംഭവം  ഇതിനുമുൻപും ഫ്രാൻസിൽ അരങ്ങേറിയിരുന്നു, കത്തോലിക്കാ വൈദികനായിരുന്ന ഫാ.ജാക്വിസ് കൊലചെയ്യപ്പെട്ടതും ഈ സാഹചര്യത്തിൽ ചർച്ചാവിഷയമാവുന്നുണ്ട്‌.

ഫാ. ജാക്വിസ് ഹാമലിന്റെ സ്മാരകത്തിൽ അനുശോചനം അർപ്പിക്കാനായി ഫ്രാൻസിലെ മതനേതാക്കൾ ഒരുമിച്ചുകൂടിയ ചർച്ചയിലാണ് ആർച്ച് ബിഷപ്പ് ലോറൻറ്റ് ഉൾറിച്ച് ഈ പ്രസ്താവന നടത്തിയത്. റൂവൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായ ഡോമിനിക്ക് ലെബ്രൂണും, യഹൂദ, മുസ്ലിം നേതാക്കളും അനുശോചന ചടങ്ങിൽ പങ്കെടുത്തിരുന്നു