സഭയിൽ എല്ലാവരെയും ചേർത്തുനിർത്തണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.
കഴിഞ്ഞ മൂന്നു വർഷങ്ങളായി തുടർന്ന് വന്ന സിനഡിൽ, ദൈവജനത്തെ കൂടുതൽ ശ്രവിക്കുവാൻ സാധിച്ചതിലും, അതിന്റെ ഫലങ്ങൾ വിളവെടുക്കുവാൻ സാധിച്ചതിലുമുള്ള സന്തോഷം പാപ്പാ പങ്കുവച്ചു. റോമിന്റെ മെത്രാൻ എന്ന നിലയിൽ താൻ പോലും, ഇനിയും എത്രയോ അധികമായി ദൈവജനത്തെ ശ്രവിക്കുവാനുണ്ടെന്ന ബോധ്യം ഈ സിനഡ് സമ്മേളനം തനിക്ക് നല്കിയെന്നു പാപ്പാ പറഞ്ഞു. സഭയിലെ ദൈവജനത്തിനിടയിലെ ബന്ധങ്ങളിലും, സഭകൾ തമ്മിലുള്ള ബന്ധങ്ങളിലും ആത്മാവ് നൽകുന്ന ഐക്യം സംരക്ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പാപ്പാ എടുത്തു പറഞ്ഞു.
പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവ്, വിവിധ ഭാഷകളെയും ,ദേശക്കാരെയും ഒരുമിച്ചുകൂട്ടി, ഒരുമയുടെ സന്ദേശം നല്കിയതുപോലെ, വിശുദ്ധ സഭ, മേശ ഒരുക്കി ജനതയെ കാത്തിരിക്കുന്ന ദൈവത്തിന്റെ പ്രതീക്ഷയുടെ അടയാളവും ഉപകരണവുമാണെന്ന് പാപ്പാ പറഞ്ഞു. അതിനാൽ സഭയിൽ മതിലുകൾ പണിയാതെ വാതിലുകൾ പണിയുവാനും, പിറുപിറുക്കാതെ, ഹൃദയത്തിൽ സ്നേഹത്തിന്റെ ബന്ധം വളർത്തുവാനും പാപ്പാ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group