പ്രവാസികളുടെ മരണത്തിൽ അനുശോചനം അറിയിച്ച് കെ.സി.ബി.സി

കുവൈറ്റ് സിറ്റിയിൽ കഴിഞ്ഞ ദിവസം പ്രവാസികളായ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ച് മലയാളികൾ ഉൾപ്പടെ 49 പേർ മരിക്കാനിടയായത് ഹൃദയഭേദകമായ സംഭവമാണ്. 24 മലയാളികൾ ഈ ദാരുണസംഭവത്തിൽ മരണമടഞ്ഞിട്ടുണ്ടെന്ന വാർത്ത സങ്കടകരമാണ്. പ്രവാസികളായ സഹോദരങ്ങൾക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകൾക്ക് അതീതമായിരിക്കും.

മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സൗഖ്യപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി/ ഡയറക്ടർ, പി.ഒ.സി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m