കുടുംബങ്ങൾ സമാധാനത്തിന്റെ ഉപകരണങ്ങളാകണം : മാർപാപ്പാ

കുടുംബങ്ങൾ സമാധാനത്തിന്റെ ഉപകരണങ്ങളാകണമെന്ന് ഉദ്ബോധിപ്പിച്ച് മാർപാപ്പാ.

ഇറ്റലിയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളായ പോംപെയിലേക്കും, ലൊറേത്തോയിലേക്കുമുള്ള കുടുംബങ്ങളുടെ തീർത്ഥാടനത്തിനു ആശംസകൾ അറിയിച്ചു സന്ദേശം അയക്കുകയായിരുന്നു മാർപാപ്പാ.

‘അവൻ നിങ്ങളോടു പറയുന്നത് ചെയ്യുവിൻ’എന്ന കാനായിലെ കല്യാണവിരുന്നിൽ വച്ച് പരിശുദ്ധ അമ്മ പരിചാരകരോട് പറഞ്ഞ വാക്കുകളാണ്, പതിനേഴാമത് മരിയൻ തീർത്ഥാടനത്തിന്റെ ധ്യാനചിന്തയായി എടുത്തിരിക്കുന്നത്. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളോടും പാപ്പായുടെ ആത്മീയമായ അടുപ്പം സന്ദേശത്തിൽ എടുത്തു പറയുന്നു. മാതാപിതാക്കളും, കുട്ടികളും, മുത്തശ്ശീമുത്തശ്ശന്മാരും ചേർന്നുനടത്തുന്ന തീർത്ഥാടനം വിശ്വാസത്തിൽ അടിയുറച്ച ഒരു യാത്രയായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. തുടർന്ന്, പാപ്പാ, നിരവധി പ്രശ്നങ്ങളാൽ വലയുന്ന കുടുംബാംങ്ങളെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നതായും പറഞ്ഞു. വളരെ പ്രത്യേകമായി, യുദ്ധങ്ങളുടെ കെടുതികൾ ഏറെ ബാധിച്ചിരിക്കുന്നവരെയും, ദാരിദ്ര്യത്താൽ വലയുന്നവരെയും പാപ്പാ പരാമർശിച്ചു. ഇറ്റലിയിലും, യൂറോപ്പിലും ലോകമെങ്ങുമുള്ള കുടുംബങ്ങൾക്കുവേണ്ടി, തീർത്ഥാടകരോടൊപ്പം താനും, പരിശുദ്ധാത്മാവിന്റെ കൃപയ്ക്കായി യാചിക്കുന്നുവെന്നും, സമൂഹ ജീവിതത്തിന്റെ മനോഹാരിതയ്ക്ക് സാക്ഷ്യം നൽകിക്കൊണ്ട് സമാധാനത്തിന്റെ ഉപകരണങ്ങളായി മാറുവാൻ ഓരോ കുടുംബങ്ങൾക്കും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. സന്ദേശത്തിന്റെ അവസാനം ഫ്രാൻസിസ് പാപ്പാ തീർത്ഥാടകർക്ക് തന്റെ ശ്ലൈഹീക ആശീർവാദം നൽകുന്നതായും അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group