ദൈവസ്നേഹത്തിൽ അധിഷ്ഠിതമായി കുടുംബങ്ങൾ വളരണം : മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്

ദൈ​​വ​​സ്നേ​​ഹ​​ത്തി​​ന്‍റെ സ്വ​​ർ​​ഗീ​​യ അ​​നു​​ഭ​​വം കുടുംബങ്ങളിൽ ഉണ്ടാവണമെന്ന് ഉദ്ബോധിപ്പിച്ച് കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്.

സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യി​​ൽ ആ​​രം​​ഭി​​ച്ച 23-ാമ​​ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​നും കു​​ടും​​ബ വി​​ശു​​ദ്ധീ​​ക​​ര​​ണ ധ്യാ​​ന​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്.

വി​​ശ്വാ​​സ​​ ചൈ​​ത​​ന്യ​​വും പ്രാ​​ർ​​ഥ​​നാ​​നു​​ഭ​​വ​​വു​​മു​​ള്ള കു​​ടും​​ബ​​ങ്ങ​​ളി​​ലാ​​ണ് ന​​ല്ല മ​​ക്ക​​ൾ രൂ​​പ​​പ്പെ​​ടു​​ന്ന​​ത്. ന​​ല്ല വ്യ​​ക്തി​​ക​​ൾ​​ക്കു​​മാ​​ത്ര​​മേ സ​​മൂ​​ഹ​​ത്തി​​ന്‍റെ ചാ​​ല​​ക​​ശ​​ക്തി​​ക​​ളാ​​യി മാ​​റാ​​ൻ ക​​ഴി​​യു​​ക​​യു​​ള്ളു​​വെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ത​​ക​​ർ​​ച്ച നേ​​രി​​ടു​​ന്ന കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് താ​​ങ്ങും ക​​രു​​ത​​ലു​​മാ​​കാ​​ൻ ക്രൈ​​സ്ത​​വ കു​​ടു​​oബ​​ങ്ങ​​ൾ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും മാ​​ർ മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു.

അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ മോ​​ണ്‍.​​ജേ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്‌ക്ക​​ൽ, മോ​​ണ്‍.​​ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി വി​​കാ​​രി റ​​വ.​​ഡോ.​​ ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ഫാ.​​ ജെ​​ന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ വി​​ശു​​ദ്ധ​​കു​​ർ​​ബാ​​ന​​യ്ക്ക് കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഫാ.​​ തോ​​മ​​സ് ചൂ​​ള​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​. ഫാ.​​ ബി​​നോ​​യി ക​​രി​​മ​​രു​​തു​​ങ്ക​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ട്ട​​പ്പാ​​ടി സെ​​ഹി​​യോ​​ൻ ധ്യാ​​ന​​കേ​​ന്ദ്രം ടീ​​മാ​​ണ് ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​യി​​ക്കു​​ന്ന​​ത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group