സെപ്റ്റംബർ മാസത്തിൽ അമേരിക്ക സന്ദർശിക്കാനൊരുങ്ങി ഫ്രാൻസിസ് പാപ്പാ

യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കാൻ ഫ്രാൻസിസ് മാർപാപ്പ സെപ്തംബറിൽ അമേരിക്കയിലേക്ക് പോകുവാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.

ഫ്രഞ്ച് കത്തോലിക്കാ പത്രമായ ലാ ക്രോയിക്സാണ് (La Croix) വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് വത്തിക്കാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ നിന്നുള്ള ഒരു സ്രോതസ്സ് ഇതുസംബന്ധിച്ച സൂചന നൽകുന്നുണ്ട്.

ഫ്രാൻസിസ് പാപ്പാ അമേരിക്ക സന്ദർശിക്കുകയാണെങ്കിൽ സെപ്തംബർ 22-23 വരെ അന്താരാഷ്ട്ര ബോഡി വിളിച്ചുകൂട്ടുന്ന ‘ഭാവി ഉച്ചകോടി’ സമയത്ത് മാർപ്പാപ്പ ഐക്യരാഷ്ട്രസഭ സന്ദർശിക്കും. സെപ്തംബർ 2 മുതൽ 13 വരെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുമെന്ന് പരിശുദ്ധ സിംഹാസനം മുൻപ് അറിയിച്ചിട്ടുള്ളതാണ്. പാപ്പാ അമേരിക്ക സന്ദർശിക്കുമെങ്കിൽ ഈ യാത്രാ ഷെഡ്യൂളിന് മാറ്റം ഉണ്ടാകാനാണ് സാധ്യത.2015 ലാണ് മാർപാപ്പ മുൻപ് അമേരിക്ക സന്ദർശിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m