കുടുംബ നവീകരണ ധ്യാനം..

മരിയൻ സൈന്യം വേൾഡ് മിഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 8 30 മുതൽ 10 മണിവരെ( ഇന്ത്യൻ ടൈം )(4:00 to 5:30 pm യുകെ ടൈം) കുടുംബങ്ങൾക്ക് വേണ്ടി കുടുംബ നവീകരണ ധ്യാനം നടത്തുന്നു.ബഹുമാനപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച ഈ മഹാ ദൗത്യത്തിൽ നിരവധി കുടുംബങ്ങളാണ് ഓരോ ആഴ്ചയിലും പങ്കെടുത്ത കൊണ്ടിരിക്കുന്നത്.ക്രൈസ്തവ മൂല്യങ്ങൾക്ക് അധിഷ്ഠിതമായി കുടുംബജീവിതം നയിക്കുവാൻ പ്രാപ്തമാക്കുന്ന ഈ ആത്മീയ വിരുന്നിന് നേതൃത്വം നൽകുന്നത് ആത്മീയ ധ്യാന ഗുരുവും വചനപ്രഘോഷകനുമായ ഫാ. സിജോ മൂക്കൻതോട്ടം എം. എസ്. റ്റി യാണ്.
കുടുംബങ്ങളുടെ വീണ്ടെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് മരിയൻ സൈന്യം വേൾഡ് മിഷൻ നടത്തുന്ന ഈ ആത്മീയ ശുശ്രൂഷയിൽ ഈയാഴ്ചത്തെ (20/08/2021)-വചനം പങ്കുവയ്ക്കുന്നത്പ്രശസ്ത വചനപ്രഘോഷകനായ റവ.ഫാ.ഡേവിസ് ചിറമേൽലാണ്.
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഈ ആത്മീയ ശുശ്രൂഷ യിലേക്ക് എല്ലാവരെയും മരിയൻ സൈന്യം വേൾഡ് മിഷൻ സ്വാഗതം ചെയ്യുന്നു..

ഈ ആത്മീയ വിരുന്നിൽ പങ്കെടുക്കുവാൻ
👇
ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക..

https://docs.google.com/forms/d/e/1FAIpQLScCvbM8WqiJDvKSEqdahnBtgpIwHpVVWmfn8BNvJHjzrGcvTA/viewform?usp=sf_link


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group