കെ സി ബി സി പ്രോ ലൈഫ് സമിതി കൾച്ചറൽ ഫോറം രൂപീകരിച്ചു

പ്രോലൈഫ് സമിതിയുടെ ജീവോൻ മുഖപ്രവർത്തനങ്ങൾക്ക് ശക്തി പകരുവാനും കലാ സാംസ്കാരിക പരിപാടികളിലൂടെ ജീവന്റെ സന്ദേശം പൊതുസമൂഹത്തിൽ എത്തിക്കുന്നതിനുമായി കെ സി ബി സി പ്രോലൈഫ് കൾച്ചറൽ ഫോറം രൂപീകരിച്ചു. സമിതിയുടെ മേൽനോട്ടത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

കെ സി ബിസി പ്രോലൈഫ് സമിതി കൾച്ചറൽ ഫോറം ജനറൽ കോഡിനേറ്റർ ആയി ജോയ്സ് മുക്കുടത്തെയും (കോതമംഗലം) കൺവീനർ ആയി ആൻറണി പത്രോസിനെയും (തിരുവനന്തപുരം) ഉൾപ്പെടുത്തി ഒരു ടീമും രൂപീകരിച്ചിട്ടുണ്ട്.

എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ നടന്ന രൂപീകരണ യോഗത്തിൽ ഡയറക്ടർ ക്ലീറ്റസ് കതിർപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ജോൺസൺ ചൂരപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ആനി മേറ്റർ സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, മോൻസി ജോർജ്, ജെസ്ലിൻജോ, തുടങ്ങിയവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group