റോമിലെ പ്രധാന നാല് ബസിലിക്കകളിൽ ഒന്നായ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന മേരി മേജർ ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.
മൂന്നുദിവസങ്ങളിലായി വിശുദ്ധ കുർബാനയും, മറ്റു പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും. പ്രധാന തിരുനാൾ ദിനമായ ആഗസ്റ്റ് അഞ്ചാം തീയതി വൈകുന്നേരം അഞ്ചു മണിക്ക് സായാഹ്ന പ്രാർത്ഥനയും, തുടർന്ന് വിശുദ്ധബലിയും നടക്കും. തദവസരത്തിൽ ഫ്രാൻസിസ് പാപ്പായും പ്രാർത്ഥനകളിൽ സന്നിഹിതനാകും. സായാഹ്നപ്രാർത്ഥനയുടെ അവസാനമുള്ള മറിയത്തിന്റെ സ്തോത്രഗീത അവസരത്തിൽ പാരമ്പര്യത്തിലുള്ള അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ പ്രത്യേക സ്മരണയ്ക്കായി ബസിലിക്കയുടെ മേൽത്തട്ടിൽ നിന്നും വെളുത്ത റോസാപുഷ്പത്തിന്റെ ഇതളുകൾ താഴേക്ക് വർഷിക്കും.
തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്കു മുൻപും, പിൻപും ഫ്രാൻസിസ് പാപ്പാ ഈ ബസിലിക്കയിൽ വരികയും, അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രമായ സാലൂസ് പോപ്പോളി റൊമാനിക്കു മുൻപിൽ പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m