ഫെബ്രുവരി 22: വിശുദ്ധ പത്രോസിന്റെ സിംഹാസനം..

വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതല്‍ക്കേ തന്നെ റോമന്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാല്‍ റോമന്‍ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികള്‍ക്കിടയില്‍ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും സഭകളില്‍ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം.

ക്രിസ്തു തന്റെ സഭയില്‍ ഐക്യം സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളില്‍ കാണുവാന്‍ സാധിക്കും, അത്കൊണ്ട് തന്നെ തന്റെ മുഴുവന്‍ അനുയായികളില്‍ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാല്‍ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യന്‍മാരില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്. യേശു തന്റെ മുഴുവന്‍ അനുയായികളെയും വിളിച്ചുകൂട്ടി അവര്‍ക്ക് സുവിശേഷം പകര്‍ന്നു നല്‍കി. അതിനു ശേഷം അവരില്‍ നിന്നും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇപ്രകാരമാണ് അപ്പസ്തോലന്‍മാര്‍ തിരഞ്ഞെടുക്കപ്പെട്ടത്, ഇതായിരുന്നു യേശു നടത്തിയ ആദ്യത്തെ വിഭജനം.

ഈ പന്ത്രണ്ട് അപ്പസ്തോലന്‍മാരില്‍ ഒന്നാമന്‍ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോന്‍ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നല്‍കിയതെന്നും അപ്പസ്തോലനായ വിശുദ്ധ മാര്‍ക്കോസ് പറഞ്ഞിട്ടുണ്ട്.

‘ആകയാല്‍, നിങ്ങള്‍പോയി സുവിശേഷം പ്രസംഗിക്കുവിന്‍’ (മത്തായി 28:19) എന്ന് തുടക്കം മുതലേ യേശുക്രിസ്തു പറയുകയും, ഇപ്പോഴും ധാരാളം പേരോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടുത്തെ ഐക്യത്തിന്റെ രഹസ്യത്തില്‍ തന്റെ അവസാന കരം കുരിശിലേക്ക് നീട്ടുമ്പോള്‍ യേശു ഒരുപാട് പേരോടായി പറയുന്നില്ല, പകരം താന്‍ കൊടുത്ത പേരിനാല്‍തന്നെ യേശു പത്രോസിനെ ഇതിനായി വ്യക്തിപരമായി അടയാളപ്പെടുത്തുകയും ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്.

ദൈവപുത്രനായ യേശുക്രിസ്തു ജോനാസിന്റെ മകനായ ശിമയോനോട് അരുളിചെയ്യുക; അതിശക്തിയുള്ളവനും യഥാര്‍ത്ഥ ശിലയുമായ യേശു, താന്‍ ശക്തി പകര്‍ന്നുകൊടുത്തിട്ടുള്ള ശിലയായ ശിമയോനോട് മാത്രമാണ് ഇനി മുതല്‍ ഇതിനായി സംസാരിക്കുക, അവനിലൂടെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, മാത്രമല്ല തന്റെ സ്വന്തം സ്ഥിരത അവന്റെ മേല്‍ മുദ്രകുത്തുകയും ചെയ്തു. യേശു പറഞ്ഞു “ആകയാല്‍ ഞാന്‍ നിന്നോടു പറയുന്നു, നീ പത്രോസാകുന്നു” തുടര്‍ന്ന്‍ യേശു ഇപ്രകാരം കൂട്ടിചേര്‍ക്കുകയും ചെയ്യുന്നു “നീയാകുന്ന പാറമേല്‍ ഞാനെന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ ഇതിനെതിരെ പ്രബലപ്പെടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് യേശു ഉപസംഹരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group