സാർവ്വത്രികസഭാ വാർത്തകളുമായെത്തുന്ന “ലൊസ്സെർവത്തോരെ റൊമാനൊക്ക്- അമ്പതാം പിറന്നാൾ ആശംസ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ..

വത്തിക്കാൻ സിറ്റി : സാർവ്വത്രിക സഭയെ കൂടുതൽ നന്നായി മനസ്സിലാക്കുന്നതിന് പ്രാദേശിക സഭയെ പ്രാപ്തമാക്കുന്ന പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ ലൊസ്സെർവത്തോരെ റൊമാനൊയുടെ ജർമ്മൻ ഭാഷാ വാരപ്പതിപ്പിൻറെ അമ്പതാം വാർഷികത്തിൽ ആശംസ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.ഈ സുവർണ്ണ ജൂബിലി ആനന്ദപ്രദായകമാണെന്ന് അറിയിച്ചുകൊണ്ട് ആശംസ സന്ദേശമയച്ച മാർപാപ്പ ജർമ്മൻഭാഷാ പതിപ്പ് തയ്യാറാക്കുന്നതിനായി പ്രവർത്തിക്കുന്നവർക്കും അനുവാചകർക്കും തൻറെ പ്രാർത്ഥനാസഹായം വാഗ്ദാനം ചെയ്തു.

അരനൂറ്റാണ്ടായി ഈ ആഴ്ചപ്പതിപ്പ്, റോമിലും സാർവ്വത്രികസഭയിലും സംഭവിക്കുന്ന കാര്യങ്ങൾ ദീർഘവീക്ഷണത്തോടുകൂടി വായനക്കാരെ ധരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞ മാർപാപ്പ വൈവിധ്യസമ്പന്നതയാർന്ന സാംസ്കാരിക സംഭാവനയേകുകയും ചെയ്യുന്നുണ്ടെന്നും അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group