പനി പടരുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എം.എ

കൊച്ചി :കേരളത്തിൽ പകർച്ച പനിയും പനി മരണങ്ങളും വർധിക്കുന്നതിനാൽ പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് ഐ.എം.എ കൊച്ചി.

ഡെങ്കിപ്പനി,എച്ച് വണ്‍ എന്‍ വണ്‍ ഇന്‍ഫ്ളുവെന്‍സ അടക്കമുള്ള വൈറല്‍ പനികള്‍, എലിപ്പനി എന്നിവ കേരളത്തില്‍ വ്യാപകമായി പടരുന്നു.
നിരവധി പേർ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സ തേടി എത്തുന്നു. എറണാകുളത്താണ് ഏറ്റവും അധികം രോഗികൾ, ഐ.എം.എ കൊച്ചി വ്യക്തമാക്കി.

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കൊവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണാ ജോർജ് അറിയിച്ചിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group