സി എൻ ഗ്ലോബൽ മൂവീസ്‌ നിർമ്മിക്കുന്ന ആദ്യ സിനിമയ്ക്ക് തുടക്കമായി

സെക്കൻഡ് ക്ലാസ് യാത്ര എന്ന സൂപ്പർഹിറ്റ് സിനിമ ഒരുക്കിയ റെജീസ് ആന്റണി സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ‘സ്വർഗം’ എന്ന സിനിമയുടെ ലോഞ്ചിങ് എറണാകുളം പിഒസിയിൽ നടന്നു. കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പാംപ്ലാനി തിരി തെളിച്ച് ലോഞ്ചിങ് കർമ്മത്തിന് നേതൃത്വം നൽകി.

മാർ ജോസഫ് പാംപ്ലാനി സക്രിപ്റ്റ് ആശീർവദിച്ച് സംവിധായകൻ റെജീസ് ആന്റണിക്ക് കൈമാറി. മാർ ജോസഫ് പാംപ്ലാനിക്ക് പിന്നാലെ പാലാ എംഎൽഎ മാണി സി കാപ്പൻ, സീറോമലബാർ സഭാവക്താവ് റവ. ഡോ. ആൻ്റണിവടക്കേകര വി.സി., കേബിൾ ടിവി പ്രസിഡന്റ് പ്രവീൺ മോഹൻ,പ്രൊഡ്യൂസേഴ്സ് ടീം, സംവിധായകർ, എന്നിവർ ചേർന്ന് ദീപം തെളിയിച്ചു. പാലാ എംഎൽഎ മാണി സി കാപ്പനും മാർ ജോസഫ് പാംപ്ലാനിയും ചേർന്ന് ടൈറ്റിൽ ലോഞ്ച്  നിർവഹിച്ചു.പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ സാന്നിധ്യം ചടങ്ങിന് മികവേകി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m