അഞ്ചു ജില്ലകള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയില്‍; എ.ഐ സാങ്കേതിക വിദ്യയില്‍ കുസാറ്റ് റിപ്പോര്‍ട്ട്

കേരളത്തിലെ അഞ്ച് ജില്ലകള്‍ ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ ഭീഷണിയിലെന്ന് കുഫോസ് ഗവേഷണ റിപ്പോർട്ട്. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഭീഷണിയിലാണ്.

2018ലെ പ്രളയത്തിനു ശേഷം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാദ്ധ്യത 3.46 ശതമാനം കൂടിയെന്നും ക്ലൈമറ്റ് വേരിയബിലിറ്റി ആൻഡ് അക്വാറ്റിക് ഇക്കോ സിസ്റ്റംസ് വിഭാഗം കണ്ടെത്തി.

നിർമ്മിതബുദ്ധി അടിസ്ഥാനമായുള്ള ഡീപ് ലേണിംഗ് സാങ്കേതികവിദ്യയിലൂടെ കേരളത്തിന്റെ 10 ഭൂപടങ്ങളാണ് തയ്യാറാക്കിയത്. 1990 മുതല്‍ 2020 വരെ കേരളത്തിലുണ്ടായ 3575 ഉരുള്‍പൊട്ടലുകളെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം. 2018 മുതലുള്ള ഉരുള്‍പൊട്ടലുകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് അപകടസാദ്ധ്യത വർദ്ധിച്ചെന്ന കണ്ടെത്തല്‍.
നിർമ്മിതബുദ്ധിയുടെ (എ.ഐ) സഹായത്തോടെ രൂപം നല്കിയ ഭൂപടത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് വകുപ്പ് മേധാവി ഡോ. ഗിരീഷ് ഗോപിനാഥ് പറഞ്ഞു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കല്‍ മെറ്റിയോറോളജി, അമേരിക്കയിലെ മിഷിഗണ്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയുള്ള ഗവേഷണത്തില്‍ വിദ്യാർത്ഥിയായ എ.എല്‍.അച്ചുവും പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group