തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ ക​രു​ണാ​ര്‍ദ്ര​ സ്‌​നേ​ഹം മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ലേ​യ്ക്ക് പ​ക​ര്‍ന്നു ന​ല്‍കി​യ ശ്രേഷ്ഠ വ്യക്തിത്വമാണ് ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍:മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍

ക്രിസ്തുവിന്റെ തി​രു​ഹൃ​ദ​യ​ത്തി​ന്‍റെ ക​രു​ണാ​ര്‍ദ്ര​സ്‌​നേ​ഹം മ​നു​ഷ്യ​ഹൃ​ദ​യ​ങ്ങ​ളി​ലേ​യ്ക്ക് പ​ക​ര്‍ന്നു ന​ല്‍കി​യ ദി​വ്യ​കാ​രു​ണ്യ​ഭ​ക്ത​നാ​യ ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍ ആ​ത്മീ​യ​ത​യു​ടെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞ അ​ജ​പാ​ല​ക​നാ​യി​രു​ന്നു​വെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍.

ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍റെ 88-ാം ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ എ​സ് എ​ച്ച് പ്രൊ​വി​ന്‍ഷ്യ​ല്‍ ഹൗ​സ് ക​പ്പേ​ള​യി​ല്‍ ന​ട​ന്ന സ​മൂ​ഹ​ബ​ലി​യി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ബ​ലി​യി​ല്‍ ഫാ.​ ജ​യിം​സ് ന​രി​തൂ​ക്കി​ല്‍ സി​എം​ഐ, ഫാ.​ മാ​ത്യു പ​ന്ത​ലാ​നി​ക്ക​ല്‍, ഫാ.​ മാ​ത്യു ക​ദ​ളി​ക്കാ​ട്ടി​ല്‍, ഫാ.​ ടി​ന്‍സ​ണ്‍ ന​രി​തു​രു​ത്തേ​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മ്മി​ക​രാ​യി​രു​ന്നു.

മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ക​ബ​റി​ട​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍ക്ക് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ച്ച് ശ്രാ​ദ്ധ നേ​ര്‍ച്ച വെ​ഞ്ചി​രി​ച്ചു.

ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി നി​ര്‍മ്മി​ച്ച -തി​രു​ഹൃ​ദ​യ​ദാ​സ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല​ച്ച​ന്‍ എ​ന്ന ഡോ​ക്കു​ഫി​ഷ​ന്‍ മൂ​വി​യു​ടെ പോ​സ്റ്റ​ര്‍ പ്ര​കാ​ശ​നം മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍വ​ഹി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group