സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വായ്പ നിരക്ക് ഉയര്‍ത്തി.
എല്ലാ കാലാവധികളിലുമായാണ് നിരക്ക് വര്‍ദ്ധന നടപ്പാക്കുന്നത്. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്‌ഠിത വായ്പാ നിരക്ക് (എംസിഎല്‍ആര്‍) 5 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ആണ് ഉയര്‍ത്തിയത്. ഇതോടെ വായ്പ എടുത്തവരുടെ ഇഎംഐ കുത്തനെ ഉയരും. എംസിഎല്‍ആര്‍ നിരക്കില്‍ ലോണ്‍ എടുത്തിട്ടുള്ളവര്‍ക്ക് പലിശ ഭാരം വര്‍ദ്ധിക്കും. മറ്റ് മാനദണ്ഡങ്ങളുമായി ലോണുകള്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് ബാധകമാകില്ല.
എസ്ബിഐയുടെ വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച് പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക്, ജൂലൈ 15 മുതല്‍ അതായത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
എംസിഎല്‍ആര്‍ പുതുക്കിയതോടെ, ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 8.55 ശതമാനമായി ഉയര്‍ന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group