കെ.എസ്.ആർ.ടി.സിക്ക് ജപ്തി നോട്ടീസ്

വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് കെ.എസ്.ആർ.ടി.സിക്ക് ജപ്തി നോട്ടീസ്. കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ആണ് വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് നോട്ടീസ് അയച്ചിരിക്കുന്നത്. 700 കോടി രൂപയോളമാണ് കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സി നൽകാനുള്ളത്. എത്രയും വേഗം പണമടച്ചില്ലെങ്കിൽ വസ്തുക്കൾ ജപ്തി ചെയ്യുമെന്ന് നോട്ടീസിൽ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകില്ലെന്നും കെ.ടി.ഡി.എഫ്.സിയുടെ മുന്നറിയിപ്പ്.

ജീവനക്കാരുടെ ശമ്പളം നൽകാൻ പോലും നിവർത്തിയില്ലാതെ നട്ടം തിരിയുമ്പോഴാണ് കെ.ടി.ഡി.എഫ്.സിയുടെ ഇരുട്ടടി. പലിശയടക്കം 700 കോടി എത്രയും വേഗം തിരിച്ചടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് കടക്കുമെന്ന് നോട്ടീസിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group