പത്മ അവാർഡുകൾ ഇന്ന് സമ്മാനിക്കും; ഉഷ ഉതുപ്പിനും ഒ. രാജഗോപാലിനും പത്മഭൂഷൺ

പത്മ അവാർഡുകള്‍ ഇന്ന് സമ്മാനിക്കും. രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും.

മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞൻ ബിന്ദ്വേശ്വർ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുൻ തമിഴ്നാട് ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവായ ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഇന്ത്യന്‍ പോപ് സംഗീത വിസ്മയം ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിക്കും. ചിത്രൻ നമ്ബൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, കർഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവർക്ക് പത്മശ്രീ പുരസ്കാരവും രാഷ്‌ട്രപതി ദ്രൗപതി മുർമു സമ്മാനിക്കും.

പത്മ പുരസ്കാരങ്ങള്‍ അതായത് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവ രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരങ്ങളാണ്. 1954 മുതല്‍ എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇവ പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക പ്രവർത്തനം, ശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുകയും സവിശേഷമായ പ്രവർത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവർക്കാണ് പത്മ അവാർഡുകള്‍ നല്‍കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m