വെയിൽസിലെ മോൺമൗത്ത് ആംഗ്ലിക്കൻ രൂപതയുടെ മെത്രാനായിരുന്ന റിച്ചാർഡ് പെയിൻ കത്തോലിക്കാ സഭയിലേക്ക്. ആംഗ്ലിക്കൻ സഭയിലെ അംഗങ്ങൾക്ക് കത്തോലിക്ക സഭയിലെ കടന്നുവരുന്നത് എളുപ്പമാക്കാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാപിച്ച പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗം വഴിയായിരിക്കും അദ്ദേഹം കത്തോലിക്ക സഭയുടെ ഭാഗമാകുക. അടുത്തമാസം ജൂലൈ രണ്ടാം തീയതി സെന്റ് ബേസിൽ ആൻഡ് ഗ്ലാഡിസ് ദേവാലയത്തിൽ ചടങ്ങുകൾ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇത് ആദ്യമായിട്ടാണ് വെയിൽസിലെ ഒരു ആംഗ്ലിക്കൻ മെത്രാൻ ഓർഡിനറിയേറ്റിലൂടെ കത്തോലിക്ക സഭയിലേക്ക് കടന്നുവരുന്നത്. പ്രാർത്ഥനകൾക്ക് ശേഷം കത്തോലിക്ക കൂട്ടായ്മയിലേക്ക് കടന്നുവരട്ടെയെന്ന് ബിഷപ്പ് റിച്ചാർഡ് പെയിൻ ചോദിച്ചതിൽ തങ്ങൾക്കു ഏറെ സന്തോഷമുണ്ടെന്നു ഓർഡിനറിയേറ്റിന്റെ ചുമതല വഹിക്കുന്ന മോൺ. കീത്ത് ന്യൂട്ടൻ പറഞ്ഞു. വെയിൽസിലെ വിശ്വാസികൾക്ക് യേശുക്രിസ്തുവിന്റെ സുവിശേഷം പകർന്നു നൽകാൻ തന്റെ നിരവധി കഴിവുകൾ അദ്ദേഹം ഉപയോഗിക്കുമെന്നും ന്യൂട്ടൻ പ്രത്യാശ പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group