ആദരാഞ്ജലികൾ….

തൃശൂർ അതിരൂപതാം​ഗവും റോമിൽ ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തിയിരുന്ന യുവവൈദികനുമായ ഫാ. സിൻസൺ എടക്കളത്തൂർ (32) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ അനു​​ഗ്രഹിത ​ഗായകനും യുവവൈദികനുമായ ബഹു. ഫാ. സിൻസൺ എടക്കളത്തൂർ 2021 മെയ് 28 രാത്രി 7.45ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. റോമിൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രത്തിൽ ഡോക്ടേറേറ്റ്ട ചെയ്തുകൊണ്ടിരിക്കുകയായിരുന്നു അച്ചൻ. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നാട്ടിലേക്ക് അവധിക്ക് വന്നതായിരുന്നു. കോവിഡ് ബാധിച്ച് തൃശൂർ ജൂബിലി മിഷ്യൻ മെഡിക്കൽ കോളേജിൽ ചിക്തസയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം.

മുല്ലശേരി എടക്കളത്തൂർ ഫ്രാൻസീസ് എൽസി ദമ്പതികളുടെ മകനായി 1988 ഏപ്രിൽ 25 ജനിച്ചു. ദൈവവിളി സ്വീകരിച്ച് 2005 ജൂണിൽ
തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദിക പരിശീലനം ആരംഭിച്ചു. മുളയം മേരിമാത മേജർ സെമിനാരിയിൽ തത്വശാസ്ത്ര പരിശീലനത്തിനും
ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 2014 ഡിസംബർ 29ന് മാർ ആൻഡ്രൂസ് താഴത്ത് പിതാവിൽ നിന്ന് മുല്ലശ്ശേരിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു. തൃശൂർ മൈനർ സെമിനാരിയിൽ 2010-2011 കാലഘട്ടത്തിൽ അച്ചൻ പ്രായോ​ഗിക പരിശീലനം നടത്തിയിട്ടുണ്ട്. കർത്താവ് എന്റെ ഇയനാകുന്നു എനിക്ക് ഒന്നിനും കുറവുണ്ടാക്കുകയില്ല എന്ന സങ്കീർത്തന വചനം ആപ്തവാക്ക്യമായി സ്വീകരിച്ച അച്ചൻ പുതുക്കാട് ഫൊറോന, ഒളരി, മണ്ണുത്തി, മുക്കാട്ടുക്കര എന്നിവിടങ്ങളിൽ സഹവികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2016 മെയ് 30 മുതൽ അതിരൂപത കൂരിയിൽ നോട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018 ആ​ഗസ്റ്റ് 30 മുതൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ ദൈവശാസത്രത്തിൽ ലൈസൻഷ്യേറ്റ് നടത്തുകയും 2020 ജൂണിൽ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ തന്നെ ദൈവശാസത്രത്തിൽ ഡോക്ടേറേറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെയും കുട്ടികളെയും സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന അച്ചൻ പ്രതിഭയുള്ള ഒരു നാടക നടനമായിരുന്നു.

ഫ്രൻസി ജോയി, സിൻസി സുനിൽ എന്നിവർ അച്ചന്റെ സഹോ​ദരിമാരാണ്. അതിരൂപതയിലെ വൈദികയുടെ ​ഗായക സംഘമായ ഹോളി സ്രിം​ഗ്സിലെ അനു​ഗ്രഹിത ​ഗായകനായിരുന്ന സിൻസൺ സാമൂ​ഹിക മാധ്യമങ്ങളിൽ തന്റെ ​ഗാനങ്ങളുമായി അനേകർക്ക് പ്രചോദനമായിരുന്നു.
അച്ചൻ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അവധിക്ക് വന്നപ്പോഴും വൈദികരുടെ മൃതസംസ്ക്കാര ശുശ്രൂഷകളിൽ ​ഗാനാലാപനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു.

കർത്താവിൻറെ മുന്തിരിത്തോട്ടത്തിൽ അഹോരാത്രം അധ്വാനിച്ച് അകാലത്തിൽ സ്വർ​​ഗ്​ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട എടക്കളത്തൂർ ബഹു. സിൻസൺ അച്ചനു തൃശ്ശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

ഫാ. നൈസൺ ഏലന്താനത്ത്
തൃശൂർ അതിരൂപത പിആർഒ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp groupf